Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

സൗദി-യുഎസ് സൈനിക, സാമ്പത്തിക കരാര്‍

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംമ്പിന്റെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു. സൈനിക രംഗത്തും സാമ്പത്തിക മേഖലയിലും സഹകരിക്കുന്നതിനുളള കരാറുകളാണ് ഒപ്പുവെച്ചത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാ നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി. ഇതിനിടെയാണ് കരാറുകള്‍ ഒപ്പുവെച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷ നയതന്ത്രം കൂടുതല്‍ ശക്തിപ്പെടുത്താനും നിക്ഷേപം കരുത്താര്‍ജ്ജിക്കാനും കരാറുകള്‍ സഹായിക്കും.

സേനയുടെ ശേഷിയും കരുത്തും ആധുനികവല്‍ക്കരണവും സംബന്ധിച്ച് സൗദി-യുഎസ് പ്രതിരോധ മന്ത്രാലയങ്ങള്‍ കരാര്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും ഊര്‍ജ മന്ത്രാലയങ്ങളും കരാര്‍ ഒപ്പുവെച്ചു. പുനരുപയോഗ ഊര്‍ജം, ശുദ്ധ ഊര്‍ജ സാങ്കേതികവിദ്യ എന്നിവയുടെ പങ്കാളിത്തം വികസിപ്പിക്കാന്‍ കരാര്‍ സഹായിക്കും. ഖനന, ധാതുവിഭവ മേഖലയിലെ സഹകരണത്തിനു ധാരണാപത്രം ഒപ്പുവെച്ചു.

നാഷണല്‍ ഗാര്‍ഡിന്റെ കര, വ്യോമ സംവിധാനങ്ങളുടെ നവീകരണം, വെടിമരുന്ന്, സ്‌പെയര്‍ പാര്‍ട്‌സ് എന്നി വികസിപ്പിക്കാനുളള സഹകരണം, ആരോഗ്യ മേഖലയില്‍ കാര്യശേഷി വികസനം, സൗദി-യുഎസ് പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ധാരണാപത്രം, നീതിന്യായ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണാപത്രം, സൗദി സ്‌പേസ് ഏജന്‍സിയും അമേരിക്കയിലെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള എക്‌സിക്യൂട്ടീവി കരാര്‍, കസ്റ്റംസ് സഹകരണ കരാര്‍, വ്യോമഗതാഗത കരാര്‍ ഭേദഗതി ചെയ്യാനുള്ള പ്രോട്ടോക്കോള്‍ എന്നിവയും ഒപ്പുവെച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top