Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ലഹരിക്കെതിരെ അല്‍ ഖര്‍ജില്‍ ‘ഇരകള്‍’

റിയാദ്: ലഹരിക്കെതിരെ റിയാദ് കലാഭവന്റെ ‘ഇരകള്‍’ ലഘു നാടകം അല്‍ ഖര്‍ജില്‍ അരങ്ങേറി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ‘സുവര്‍ണ്ണോത്സവം’പരിപാടിയിലാണ് ഇരകള്‍ അവതരിപ്പിച്ചത്. റിയാദിന് പുറത്തും നാടകത്തിന് സ്വീകാര്യത ഏറിവരുകയാണ്. മയക്കുമരുന്നു വാഹകരാക്കുന്നതും ലഹരിയടിമകളാക്കുന്നതും സമകാലിക കേരളത്തിലെ സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന പ്രമേയമാണ് നാടകം പങ്കുവയ്ക്കുന്നത്.

ഷാരോണ്‍ ഷറീഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകം അല്‍ ഖര്‍ജിലെ മലയാളി സമൂഹത്തിന് വേറിട്ട കാഴ്ച്ചയാണ് സമ്മാനിച്ചത്. റംഷി മുഹമ്മദ്, ദീക്ഷ വിനീഷ്, ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്, അനിത്, അരുണ്‍ കൃഷ്ണ, സിന്‍ഹ ഫസിര്‍, എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്.

റിയാദ് കലാഭവന്‍ പ്രവര്‍ത്തകരായ അലക്‌സ് കൊട്ടാരക്കര (പശ്ചാത്തല നിയന്ത്രണം), സിജോ ചാക്കോ (കോര്‍ഡിനേറ്റര്‍), ഷാജഹാന്‍ കല്ലമ്പലം (കണ്‍ട്രോളര്‍), കൃഷ്ണകുമാര്‍ (മ്യൂസിക് റിക്കോര്‍ഡിംഗ്), നിസാം പൂളക്കല്‍ (സാങ്കേതിക സഹായം), അസീസ് ആലപ്പി (ഓഫീസ് നിര്‍വ്വഹണം), ഷിബു ചെങ്ങന്നൂര്‍ (സാരഥി), സജീര്‍ ചിതറ (മീഡിയ) എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top