
റിയാദ്: യുഎഇയിലെ ദുബായ് സര്‍വ്വകലാശാലയില്‍ നടന്ന സൈബര്‍ സ്‌ക്വയര്‍ ഡിജിറ്റല്‍ ഫെസ്റ്റ് അഞ്ചാം പതിപ്പ് സമാപിച്ചു. റിയാദ് മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഭാരത് രാമമൂര്‍ത്തി വെബ്ഡവലപ്‌മെന്റില്‍ രണ്ടാം സമ്മാനം നേടി.

യുഎഇ, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഭകളാണ് പങ്കെടുത്തത്. ഡിജിറ്റല്‍ മേഖലയിലെ നവീകരണവും സര്‍ഗാത്മക ചിന്തകളുമാണ് ഡിജിറ്റല്‍ ഫെസ്റ്റില്‍ മാറ്റുരച്ചത്. കോഡിംഗ്, റോബോട്ടിക്‌സ്, ഡിജിറ്റല്‍ ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

രാജ്യാന്തര തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹകരണവും മികവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദികൂടിയായിരുന്നു ഡിജിറ്റല്‍ ഫെസ്റ്റ്.

ഡ്യൂണ്‍സ് സ്‌കൂളില്‍ നിന്നു ആറംഗ വിദ്യാര്‍ത്ഥി സംഘമാണ് ഫെസ്റ്റില്‍ പങ്കെടുത്തത്. പ്രിന്‍സിപ്പല്‍ സംഗീത അനൂപിന്റെ നേതൃത്വത്തില്‍ അധ്യാപകരും ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.