
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പര്യടനം ആരംഭിച്ചു. സൗദി തലസ്ഥാന നഗരിയിലെത്തിയ പ്രസിഡന്റിന് രാജകീയ സ്വീകരണമാണ് ഒരുക്കിയത്. സൗദി വ്യോമ പരിധിയില്‍ പ്രവേശിച്ച യുഎസ് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന് അകമ്പടി നല്‍കി സൗദി റോയല്‍ എയഴ്‌ഫോഴ്‌സ് യുദ്ധവിമാനങ്ങള്‍ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

ഔദ്യോഗിക വൈറ്റ് ഹൗസ് അക്കൗണ്ടന്റും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അസിസ്റ്റന്റുമായ ഡാന്‍ സ്‌കാവിനോ ഇതിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ഊഷ്മള വരവേല്‍പ്പിന് സൗദി അറേബ്യയ്ക്ക് നന്ദിയും അറിയിച്ചു.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തി പ്രസിഡന്റിനെ സ്വീകരിച്ചു. ഇന്നു സൗദി അമേരിക്ക നിക്ഷേപക സംഗമം നടക്കും. അതില്‍ വന്‍ പ്രഖ്യാപനങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് ഭരണാധികാരികളെ സൗദി അറേബ്യ ക്ഷണിച്ചിട്ടുണ്ട്. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലും ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക സന്ദര്‍ശനം നടത്തും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.