Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

നഴ്‌സുമാര്‍ കാവല്‍ മാലാഖമാര്‍; ആദരം അര്‍പ്പിച്ച് ലുലു മാള്‍

റിയാദ്: ആതുര ശുശ്രൂഷാ രംഗത്തു കരുതലിന്റെ കാവല്‍ മാലാഖമാരായി മാറിയ നഴ്‌സുമാര്‍ക്ക് ആദരം. ലോക നഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി റിയാദ് മുറബ്ബ ലുലു മാള്‍ ആണ് നഴ്‌സുമാരെ ആദരിച്ചത്. ‘നഴ്‌സുമാര്‍ നമ്മുടെ ഭാവി; നഴ്‌സുമാരോടുളള കരുതല്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തും’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര നഴ്‌സിംഗ് കൗണ്‍സില്‍ നഴ്‌സ് ദിനം ആചരിക്കുന്നത്. പ്രമേയത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാണ് അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലെ നഴ്‌സുമാരെ ആദരിച്ചത്.

മികച്ച ആരോഗ്യ പരിചരണം ഉറപ്പുവരുത്തുക മാത്രമല്ല, സമൂഹത്തിലെ മുഴുവന്‍ മേഖലയിലും നഴ്‌സുമാരുടെ സേവനം നിസ്വാര്‍ത്ഥമായി സമര്‍പ്പിക്കുന്ന നഴ്‌സിംഗ് സമൂഹത്തിന്റെ നിര്‍ണ്ണായക പങ്കു വ്യക്തമാക്കുന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. റിയാദ് കെയര്‍ ഹോസ്പിറ്റല്‍, ജരീര്‍ മെഡിക്കല്‍ സെന്റര്‍,

അല്‍ റയാന്‍ പോളിക്ലിനിക്, അല്‍ മസീഫ് ക്ലിനിക്, ഹെല്‍ ഒയാസിസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിക്കുന്ന നഴ്‌സുമാരാണ് പരിപാടിയില്‍ പങ്കെടുത്തത്. നോനാലിന്‍, സജീന സജിന്‍, സന്തോഷ്, ഡോളി സാബു, അനു ഈശോ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യയിലെത്തി ആതുര രംഗത്തു സേവനം സമര്‍പ്പിച്ച നഴ്‌സുമാര്‍ക്ക് ലുലു മാള്‍ ഉപഹാരവും സമ്മാനിച്ചു. പരിപാടികള്‍ക്ക് ലുലു പ്രോപ്പര്‍ട്ടീസ് മാനേജര്‍ നബീല്‍ അല്‍ താഫി, മാള്‍ മാനേജര്‍ ലാലു വര്‍ക്കി, മാള്‍ സൂപ്പര്‍വൈസര്‍ ഒമര്‍ ഷെറാഹീലി, ലീസിംഗ് സൂപ്പര്‍വൈസര്‍ അബ്ദുല്‍റഹ്മാന്‍ സുല്‍ത്താന്‍ അല്‍ ഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top