കളറായി ചിത്ര രചനയും വിന്റര് ഫെസ്റ്റും
അല് ഖര്ജ്: കേളി കുടുംബ വേദിയും കലാസംസ്കാരിക വേദി അല്ഖര്ജ് ഏരിയയും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചന മത്സരവും വിന്റര് ഫെസ്റ്റും ശ്രദ്ധേയമായി. അഫ്ജ ഓഡിറ്റോറിയത്തില് ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച ചിത്ര മത്സരത്തില് മൂന്ന് വിഭാഗങ്ങളിലായി നിരവധി പേര് പങ്കെടുത്തു. നാല് മുതല് ആറ് വയസ്സുവരെയുള്ള കുട്ടികളുടെ ‘ലിറ്റില് ഡ്രീംമേഴ്സ് കളറിംഗ്’വിഭാഗത്തില് നിരഞ്ജന് ഒന്നാം സ്ഥാനവും, ജസ്റ നാദര്ദ്ദീന് രണ്ടാം സ്ഥാനവും, ഫരാസ് ഫാറൂഖി മുഹമ്മദ് മൂന്നാം സ്ഥാനവും നേടി. ഏഴുമുതല് പത്ത് വരെ ‘യങ് ആര്ട്ടിസ്റ് […]














