
ജിദ്ദ: തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരിച്ച് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ). കേരളത്തില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്കു ലഘുഭക്ഷണവും വിതരണം ചെയ്തു. ജന. സെക്രട്ടറി നൗഷാദ് പാനൂര്‍, സിദ്ദീഖ് മണ്ണഞ്ചേരി, സഫീദ് മണ്ണഞ്ചേരി, ഷുഐബ് അബ്ദുല്‍ സലാം അമ്പലപ്പുഴ, സല്‍മാന്‍ അഷ്‌റഫ് ചേര്‍ത്തല, നാസര്‍ കായംകുളം, ഇര്‍ഷാദ് ആറാട്ടുപുഴ, മുജീബ് പാനൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചത്.

കാല്‍ നൂറ്റാണ്ടിലധികമായി ഹജ്ജ് സേവന രംഗത്തു സജീവമാണ് സവ. വരും ദിവസങ്ങളില്‍ കൂടുതല്‍ വളണ്ടിയര്‍മാര്‍ കര്‍മരംഗത്തുണ്ടാകുമെന്നും സവ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.