
റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് ജബ്ബാര്‍ കെപി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉമ്മര്‍ കെ.ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫൈസല്‍ എ.കെ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഭാരവാഹികളായ ഷാജു കെ.സി, അശ്‌റഫ് മേച്ചേരി, സുഹാസ് ചേപ്പാലി, യൂസഫ് കൊടിയത്തൂര്‍, ഷമീം എന്‍.കെ, മുഹമ്മദ് കൊല്ലളത്തില്‍, സലാം പേക്കാടന്‍, സാദിഖ് സി.കെ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവു, സംസ്‌കാരിക കണ്‍വീനര്‍ യദി മുഹമ്മദ് നന്ദിയും പറഞ്ഞു.

വിവിധ കലാ കായിക പരിപാടികള്‍ക്ക് ഹര്‍ഷാദ് എം.ടി, ഹാറൂണ്‍ കാരക്കുറ്റി, ഇസ്ഹാഖ് മാളിയേക്കല്‍, അഫീഫ് കക്കാട്, അബ്ദുല്‍ നാസര്‍ പുത്തന്‍, അലി പേക്കാടന്‍, സത്താര്‍ കാവില്‍, ഫൈസല്‍ കക്കാട്, അസ്ലം പെരിലക്കാട്, ഷമീല്‍ കക്കാട്, ഇഖ്ബാല്‍ നെല്ലിക്കാപറമ്പ് എന്നിവര്‍ നിയന്ത്രിച്ചു.

സത്താര്‍ മാവൂര്‍, ഹാരിസ് പാട്ടുറുമാല്‍, കരീം മാവൂര്‍, അഞ്ജലി സുധീര്‍, അക്ഷയ് സുധീര്‍, ബീഗം നാസര്‍, കബീര്‍ എടപ്പാള്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷംസു കക്കാട്, അബ്ദുല്‍ അസീസ് ടിപി, അസൈന്‍ എടത്തില്‍, ബീരാന്‍കുട്ടി, വിനോദ് നെല്ലിക്കാപറമ്പ്, ഷംസു പി.വി, ഫറാസ് കക്കാട്, ജലീല്‍ പി.വി, റസാഖ് കുയ്യില്‍, നാസര്‍ കക്കാട്, നൗഷാദ് കുയ്യില്‍ എന്നിവര്‍ പരിപാടികള്‍ക്കുനേതൃത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.