
റയാദ്: നിര്‍മ്മിത ബുദ്ധിയുടെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തിയ ശില്പശാല വേറിട്ട അനുഭവമായി. ‘നിര്‍മ്മിത ബുദ്ധിയുടെ സര്‍ഗാത്മകതയും ഉത്പ്പാദനക്ഷമതയും’ എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രോംമ്പ്റ്റിംഗ് ടെക്‌നിക്‌സ്, എഐ സ്‌റ്റോറി ടെല്ലിംഗ്, അവതാര്‍ ക്രിയേഷന്‍ തുടങ്ങി കൗതുകമുണര്‍ത്തുന്ന നിരവധി ആപ്ലിക്കേഷനുകളുടെ പ്രായോഗിക പരിശീലനമാണ് ഒരുക്കിയത്. ട്രെന്‍ഡ് േൈക്രാ എഞ്ചിനീയര്‍ മുഹമ്മദ് തയ്യാര്‍ ക്ലാസ് നയിച്ചു.

എഐ ഉപയോഗിച്ച് കഥ രചിക്കുന്ന രീതിയാണ് ആദ്യം പരിചയപ്പെടുത്തിയ്ത്. തുടര്‍ന്ന് ഇതേ സ്‌ക്രിപ്തിന് അനുയോജ്യമായ നാലു ഇമേജുകള്‍ സൃഷ്ടിച്ചു. ടെക്‌സ്റ്റ് നല്‍കി വോയ്‌സ് ഓവര്‍ തയ്യാറാക്കി. പൂര്‍ണമായും എഐ ജനറേറ്റ് ചെയ്യുന്ന ശബ്ദവും ചിത്രവും ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്തായിരുന്നു പരിശീലനം.

ഇതിനു പുറമെ നിമിഷങ്ങള്‍ മാത്രം ചെലവഴിച്ച് ഐഐ ടൂള്‍ വെബ്‌സൈറ്റ് ഡവലപ്‌ചെയ്യുന്നതും പുതിയ അനുഭവമാണ് സമ്മാനിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തു.

പരിപാടികള്‍ക്ക് അമീര്‍ ഖാന്‍, മുനീബ് ബിഎച്, നവാസ് റഷീദ്, അബ്ദുല്‍ അസീസ് തങ്കയത്തില്‍, അബ്ദുല്‍ നിസാര്‍, അബൂബക്കര്‍, മുനീബ്, മുസ്തഫ, റഷീദ് അലി, റിസ്വാന്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.