
റിയാദ്: നൃത്തച്ചുവടുകള്‍ വര്‍ണം വിതറിയ നടന വൈഭവം നിറഞ്ഞാടി ‘ആര്‍ട്ടിഫൈ-25’ കലാ മേള വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറി. കേരള എഞ്ചിനിയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ ഒരുക്കിയ കലാ മേള മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു.

സൗദി കലാകാരന്‍ ഹാഷിം അബ്ബാസ് മുഖ്യതിഥിയായിരുന്നു. മലയാളം ഹിന്ദി ഗാനങ്ങള്‍ ആലപിച്ച് അദ്ദേഹം കയ്യടി നേടി. യൂറോപ്പിലെ പ്രമുഖ യൂനിവേഴ്‌സിറ്റിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം നേടിയ മുഫീദിനെ ചടങ്ങില്‍ ആദരിച്ചു. കലാ മേളയ്ക്കു ‘ആര്‍ട്ടിഫൈ’ എന്നു പേരു നിര്‍ദേശിച്ച ജുഹൈന മഖ്ബൂലിന് ഉപഹാരം ഉപഹാരം സമ്മാനിച്ചു.

കെഇഎഫ് ബാന്‍ഡ് ‘ഓളം’ ഗായകര്‍ അവതരിപ്പിച്ച സംഗീത വിരുന്ന്, ക്ലാസിക്കല്‍, വെസ്‌റ്റേണ്‍ ഡാന്‍സ്, ഡ്രാമ, മൈം, കാലിഗ്രാഫി, ഫാഷന്‍ പരേഡ് എന്നിവ അരങ്ങേറി. കെഇഎഫ് ഫുട്‌ബോള്‍ ടീമിന്റെ ലോഗോ പ്രകാശനവും നടന്നു.

പരിപാടിയുടെ പോണ്‍സര്‍മാരെ പ്രശംസാ ഫലകം സമ്മാനിച്ചു ആദരിച്ചു. നറുക്കെടുപ്പ് വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആര്‍ട്‌സ് കമ്മിറ്റി ഭാരവാഹികളായ അജയ് ശങ്കര്‍, അമ്മു എസ് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.