
റിയാദ്: പ്രാദേശിക കൂട്ടയാമകളുടെ പൊതുവേദി ഫെഡറേഷന്‍ ഓഫ് റീജിയണല്‍ അസോസിയേഷന്‍ (ഫോര്‍ക്ക) അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. അല്‍ മദിന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലുര്‍ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കത്തിന് അംഗത്വ കാര്‍ഡ് നല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. രണ്ടു ഘട്ടങ്ങളായി ഐഡി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഭാരവാഹികള്‍ക്കും എക്‌സികുട്ടീവ് അംഗങ്ങള്‍ക്കും രണ്ടാം ഘട്ടത്തില്‍ അംഗസംഘടനാ പ്രതിനിധികളായ കൗണ്‍സില്‍ അംഗങ്ങളള്‍ക്കും കാര്‍ഡ് വിതരണം ചെയ്യും.

പ്രോഗ്രാം കണ്‍വീനര്‍ ജിബിന്‍ സമദ്, അലി ആലുവ, വിനോദ് കൃഷ്ണ, സൈഫ് കൂട്ടുങ്ങല്‍, ഗഫൂര്‍ കൊയിലാണ്ടി, സൈഫ് കായംകുളം, പ്രെഡിന്‍ അലക്‌സ്, ഷാജഹാന്‍ ചാവക്കാട്, അഡ്വ. ജലീല്‍ കോഴിക്കോട്, ഷിബു ഉസ്മാന്‍, കെ ബി ഷാജി, നാസര്‍ വലപ്പാട്, ഷാജഹാന്‍ ചാവക്കാട്, ഹാഷിക് വലപ്പാട്, അഷ്‌റഫ് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

ഫോക്കയില്‍ അംഗത്വം നേടാന്‍ ആഗ്രഹിക്കുന്ന പ്രാദേശിക കൂട്ടായ്മകള്‍ 0502848248, 0509656734, 050436416 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.