Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

നവീകരിച്ച സിറ്റി ഫ്‌ളവര്‍ അറാര്‍ ശാഖ ഉദ്ഘാടനം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ വിപുലീകരിച്ച ശാഖ അറാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ടെലിമണിയുടെ എതിര്‍വശത്ത് മുഹമ്മദിയ്യ സ്ട്രീറ്റില്‍് നവീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം സിറ്റി ഫഌവര്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമദ് കോയ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. പൗരപ്രമുഖനും അഫാഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ മിഷാല്‍ ഹുമൂദ് ഹദ്മൂല്‍ അല്‍ അന്‍സി ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കിഴിവും വിവിധ ഓഫറുകളും പ്രഖ്യാപിച്ചു. മെയ് 19 വരെ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും പ്രത്യേക വിലക്കിഴിവും ലഭ്യമാണ്. 22,000 ചതുരശ്ര അടി വിസ്തൃതിയില്‍ സജ്ജീകരിച്ചിട്ടുളള പുതിയ സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. പലചരക്ക് ഉത്പ്പന്നങ്ങള്‍ക്കായി പ്രത്യേക വിഭാഗം, എസ്‌കലേറ്റര്‍ സൗകര്യം എന്നിവയും പുതിയ സ്‌റ്റോറിന്റെ പ്രത്യേകതയാണ്.

സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായയി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫഌവര്‍. ജെന്റ്‌സ് റെഡിമെയ്ഡ്, ആരോഗ്യസൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ജൂവലറി, ഓഫീസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, ഫുട്‌വെയര്‍ തുടങ്ങി അവശ്യമുള്ളതെല്ലാം നവീകരിച്ച സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ടെന്നു മാനേജ്മന്റ് അറിയിച്ചു.

സിറ്റി ഫ്‌ളവര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമ്മദ്, ഡയറക്ടര്‍ റാഷിദ് അഹമദ്, ചീഫ് അഡമിന്‍ ഓഫീസര്‍ അന്‍വര്‍ സാദാത്ത്, എജിഎം അഭിലാഷ് നമ്പ്യാര്‍, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍ എന്‍എസ്, സ്‌റ്റോര്‍ മാനേജര്‍ ലിജു, സാമൂഹിക പ്രവര്‍ത്തകരായ ഹക്കീം അലനല്ലൂര്‍, സലാഹ് വെണ്ണക്കോട്, സക്കീര്‍ താമരത്തു എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top