
റിയാദ്: രുചി വൈവിധ്യം സമ്മേളിച്ച സൗദി ഫുഡ് ഷോ സമാപിച്ചു. നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 1300 എക്‌സിബിറ്റേഴ്‌സ് മേളയില്‍ പങ്കെടുത്തു. ഒരു ലക്ഷത്തിലധികം ബ്രാന്റുകള്‍ പ്രദര്‍ശിപ്പിച്ച മേയില്‍ 10,000 ബിസിനസ്സ് മീറ്റിംഗുകളും നടന്നു.

ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഇന്ത്യന്‍ പവിലിയന്‍ മേളയില്‍ ശ്രദ്ധനേടി. പവിലിയന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ബസ്മതി അരി, ഇന്ത്യന്‍ സ്‌പൈസസ്, തിന എന്നിവ ഉള്‍പ്പെടെയുളള ഉത്പ്പന്നങ്ങളും മൂല്യ വര്‍ധിത വിഭവങ്ങളും മേള സന്ദര്‍ശിച്ച സ്വദേശികളെയും വിദേശികളെയും ആകര്‍ഷിച്ചു.

വാണിജ്യ വിഭാഗം കോണ്‍സിലര്‍ മനുസ്മൃതി, കൊമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ് പ്രിജിത്ത് മത്തായി, വികാസ് ശര്‍മ്മ, അങ്കുര്‍ ഗുപ്ത, അബ്ദുള്‍ മജീദ് പൂളക്കാടി എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.