കേളി കുടുംബ സുരക്ഷാ പദ്ധതി വിശദീകരണ യോഗം
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘കേളി കുടുംബ സുരക്ഷാ’ പദ്ധതി വിശദീകരണ യോഗം സംഘടിപ്പിച്ചു. ബത്ഹ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേളി ഓഫീസില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഏരിയ പ്രസിഡന്റ് ഷഫീക്ക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം ആമുഖപ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പദ്ധതി വിശദീകരിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നു പങ്കാളികളായവരുടെ സംശയങ്ങള്‍ക്ക് പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ മറുപടി പറഞ്ഞു. മലയാളി പ്രവാസികള്‍ക്കായി ആരംഭിച്ച പദ്ധതിയില്‍ സമീപ ജില്ലകളിലെ മലയാളം എഴുതാനും […]













