ഹോത്തയില്‍ കേളി ഇഫ്താര്‍ വിരുന്ന്
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ കമ്മറ്റിഹോത്ത യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഹോത്ത ബനീ തമീമിലെ പുതിയ പാര്‍ക്കില്‍ (മന്തസല്‍ ബരി) ഒരുക്കിയ ഇഫ്താറില്‍ ഹോത്ത മുന്‍സിപ്പല്‍ ചെയര്‍മാന്‍, ഡപ്പ്യൂട്ടി ചെയര്‍മാന്‍, പൗരപ്രമുഖര്‍, വിവിധ രാഷ്ട്രീയ പ്രദേശിക സംഘടനാ ഭാരവാഹികള്‍, തദ്ദേശീയരും, പ്രവാസി പ്രമുഖര്‍, നാനാതുറകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. കുടുംബങ്ങള്‍ക്കായി പ്രത്യേകം ഇരിപ്പിടം സജ്ജീകരിച്ചിരുന്നു. റിയാദില്‍ നിന്നു 200 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമപ്രദേശത്തെ […]














