
റിയാദ്: ഇന്ത്യന്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന് റിയാദയില്‍ ഊഷ്മള സ്വീകരണം. സൗദി സര്‍ക്കാര്‍ പ്രോട്ടോകോള്‍ ഓഫീസര്‍, ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ്ജ് എന്നിവ്യരുടെ നേതൃത്വത്തില്‍ റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

ബായ് ജയന്ത് ജെയ് പാണ്ട, ഡോ. നിഷികാന്ത് ദുബെ, ഗുലാം നബി ആസാദ്, ളസ് പാംഗ്‌നോന്‍ കൊന്‍യാക്, അസദുദ്ദീന്‍ ഒവൈസ്, ഹര്‍ഷ് വി ശ്രിംഗല, രേഖാ ശര്‍മ്മ എന്നിവരാണ് സംഘത്തിലുളളത്. പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച സൈനിക നടപടികള്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ വിശദീകരിക്കാനാണ് സംഘം സൗദിയിലെത്തിയത്.

തീവ്രവാദത്തിനെതിരെ ഇന്ത്യക്കൊപ്പമാണ് സൗദി അറേബ്യ. സന്ദര്‍ശന വേളയില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കു പുറമെ ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും. മെയ് 29 വൈകീട്ട് 6ന് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ഇന്ത്യന്‍ എംബസി മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയത്തിലാണ് ഇന്ത്യന്‍ പ്രവാസികളുമായി സംവദയിക്കുന്ന പരിപാടി ഒരുക്കിയിട്ടുളളത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.