
റിയാദ്: കരിയര്‍ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ചചെയ്യാന്‍ ‘എഡുഫെയര്‍-25’ സംഘടിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ഘടകം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 31ന് മലസിലെ അല്‍ യാസ്മിന്‍ ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ 8:30 മുതല്‍ ഒന്നു വരെ നടക്കുന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.

വിവിധ തൊഴില്‍ മേഖലകളിലെ വിദഗ്ധരും കരിയര്‍ ഗൈഡുകള്‍ നയിക്കുന്ന സെഷനുകള്‍ നടക്കും. കൊമേഴ്‌സ്, ഫിനാന്‍സ്, ബിസിനസ്, മാനേജ്‌മെന്റ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍ സാധ്യതകളും മാര്‍ഗനിര്‍ദേശങ്ങളും എഡുഫെയറില്‍ അവതരിപ്പിക്കും.
പത്താം ക്ലാസിനു ശേഷമുള്ള പഠന ഗ്രൂപ്പുകളുടെ തെരഞ്ഞെടുപ്പ്, അഭിരുചി പരീക്ഷകളുടെ പ്രാധാന്യം, എഞ്ചിനിയറിംഗിനും മെഡിസിനും പുറമേയുള്ള പുതിയ പഠന വിഭാഗങ്ങള്‍, അതുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതകള്‍ എന്നിവ വിശദീകരിക്കും.

‘എഡുഫെയര്‍-25’ന്റെ ആദ്യ സെഷന്‍എഡിഷന്‍ കോമേഴ്‌സ് ആസ്പദമാക്കിയാണ്. ഇഅ, ഇങഅ, അഇഇഅ, ഇട, ഇഎഅ തുടങ്ങിയ രാജ്യാന്തര തലത്തില്‍ അംഗീകാരമുള്ള കോഴ്‌സുകളിലെ പ്രവേശന മാര്‍ഗങ്ങളും പഠനരീതികളും വിശകലനം ചെയ്യും. ഇതുവഴി ലഭ്യമാകുന്ന തൊഴിലവസരങ്ങളും വബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ ബിസിനസ് ആപ്ലിക്കേഷനുകളെയും പരിചയപ്പെടുത്തും.
സൗദി അറേബ്യയിലുളള ഉയര്‍ന്ന വിദ്യാഭ്യാസ സാധ്യതകള്‍, പുതിയ കോഴ്‌സുകള്‍, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍, ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ ഇന്‍ഡസ്ട്രി എക്‌സ്പര്‍ട്ടുകള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടക്കും.

ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍, അവരുടെ രക്ഷിതാക്കള്‍, താല്‍പര്യമുള്ള യുവ പ്രൊഫഷണലുകള്‍ എന്നിവര്‍ക്കെല്ലാം പരിപാടിയില്‍ പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. താല്‍പര്യമുളളവര്‍ tinyurl.com/ncye5b5c ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0539382905 നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.