
റിയാദ്: ഇന്ത്യയിലാദ്യമായി പ്രവാസികളെ പരിഗണിക്കുകയും വകുപ്പ് രൂപീകരിക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച അനുസ്മരണം അഭിപ്രായപ്പെട്ടു. വിവിധ ക്ഷേമ പെന്‍ഷനുകള്‍ നടപ്പിലാക്കി, സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവും കൊണ്ടുവന്നു, ഇന്ത്യയിലാദ്യമായി ഐടി പാര്‍ക്ക് സ്ഥാപിച്ചു എന്നിങ്ങനെ കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്കായി നയനാര്‍ സര്‍ക്കാര്‍ നല്‍കിയത് എണ്ണമറ്റ സംഭവനകളായിരുന്നു.

പ്രവാസികള്‍ക്ക് ആദ്യമായി ഇന്‍ഷുറന്‍സ് നടപ്പാക്കിയത് നയനാരായിരുന്നുവെന്നും അതിന്റെ ഗുണഭോക്താവാണ് തന്റെ പിതാവും കുടുംബവുമെന്ന് ഷാജു പത്തനാപുരം അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ വിയോഗം ഇന്നും കേരളം ഹൃദയത്തിലേറ്റുന്ന നോവാണ്.

യോഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ഷൈജു ചെമ്പൂര് നായനാരുടെ ജീവിതവും സംഭാവനകളും അനുസ്മരിച്ചു. അബ്ദുല്‍ കലാം, അനില്‍കുമാര്‍, അയൂബ് കരൂപ്പടന്ന, പൂക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു, വിക്രമലാല്‍ അധ്യക്ഷനായിരുന്നു, അനില്‍ പിരപ്പന്‍കോട് സ്വാഗതവും, കലാം നന്ദിയും പറഞ്ഞു.






