
റിയാദ്: ചാവക്കാടന്‍ രുചിപ്പെരുമയും കൊയിലാണ്ടിയുടെ കോഴിക്കോടന്‍ സ്വാദ്വും പെരുമ്പാവൂരിന്റെ തനതു വിഭവങ്ങളും മാറ്റുരച്ചപ്പോള്‍ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സ്വര്‍ണം നേടി. പ്രാദേശികസംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റിലാണ് രുചി വൈവിധ്യങ്ങള്‍ മാറ്റുരച്ചത്. ഫോര്‍ക അംഗസംഘടനകളാണ് മേളയില്‍ അണിനിരന്നത്.

ചക്ക വിഭവങ്ങളുടെ കാലവറയില്‍ റിയാദില്‍ ലഭ്യമല്ലാത്ത ചക്ക ബിരിയാണി മുതല്‍ കപ്പയും മീന്‍കറിയും വിവിധതരം ബിരിയാണിയും ഉള്‍പ്പെടെ നാവിനുരുചിയേറും വിഭവങ്ങളുടെ വന്‍ കലവറയാണ് ഫെസ്റ്റില്‍ അണിനിരത്തിയത്. മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഫെസ്റ്റില്‍ ഒന്നാം സമ്മാനം ‘നമ്മള്‍ ചവകട്ടുക്കാര്‍’ കൂട്ടായ്മയും രണ്ടാംസ്ഥാനം കൊയിലാണ്ടി നാട്ടുകൂട്ടവും, മൂന്നാം സ്ഥാനം പെരുമ്പാവൂര്‍ പ്രവാസി കൂട്ടായ്മയും നേടി.

സാംസ്‌കാരിക സമ്മേളനത്തില്‍ കണ്‍വീനര്‍ വിനോദ് കൃഷണ ആമുഖം പറഞ്ഞു. ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതിയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുക്കാട്, ഡോ. ജയചന്ദ്രന്‍, ശിഹാബ് കൊടിയത്തൂര്‍ (മദിന ഹൈപ്പര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍), സി പി മുസ്തഫ, സുരേന്ദ്രന്‍ കൂട്ടായി, യഹിയ കൊടുങ്ങല്ലൂര്‍ (എന്‍ആര്‍കെ), സുരേഷ് ശങ്കര്‍ (ഓഐസിസി),

അബ്ദുള്ള വല്ലാഞ്ചിറ (ഫോര്‍ക മുന്‍ ചെയര്‍മാന്‍), അബ്ദുല്‍ സലിം അര്‍ത്തില്‍, നാസര്‍ റോസോയിസ്, അലക്‌സ് കൊട്ടാരക്കര, അലി ആലുവ, സൈഫ് കായംകുളം (രക്ഷാധികാരി ഫോര്‍ക), സൈഫ് കൂട്ടങ്ങള്‍, സൈദ് മീഞ്ചന്ത, കരീം കനാംപുറം (വൈസ് ചെയര്‍മാന്‍), ഗഫൂര്‍ കൊയിലാണ്ടി (ജീവകാരുണ്യ കണ്‍വീനര്‍) എന്നിവര്‍ പ്രസംഗിച്ചു, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും ട്രഷറര്‍ ജിബിന്‍ സമദ് കൊച്ചി നന്ദിയും പറഞ്ഞു.

ഒന്നാം സമ്മാനം നേടിയ ടീമിന് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഒരു പവന്‍ സ്വര്‍ണ്ണ നാണയം സമ്മാനിച്ചു. രണ്ടാം സമ്മാനത്തിന് സോനാ ജ്വല്ലറി അര പവന്‍ സ്വര്‍ണ്ണവും മൂന്നാം സ്ഥാനത്തിന് 1001 റിയാല്‍ ക്യാഷ് പ്രൈസ് കൊളംബസ് കിച്ചനും സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. എംകെ ഫുഡ്‌സ്, വിജയ് മസാല, റോസൈയിസ് മദീന, ജിപാസ് തുടങ്ങിയ കമ്പനികളുടെ ഉത്പ്പന്നങ്ങളും സമ്മാനിച്ചു. ആദ്യ മൂന്നു സ്ഥാനം നേടയിയവര്‍ക്ക് മഞ്ചേരി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രത്യേക ഉപഹാരങ്ങളും വിതരണം ചെയ്തു.

അംഗസംഘടനകള്‍ക്കായി എര്‍പെടുത്തിയ സമ്മാന കൂപ്പന്‍ മത്സരത്തില്‍ അലക്‌സ് കൊട്ടാരക്കര, ജൈസന്‍ ജെറോം എന്നിവര്‍ വിജയികളായി. ഫുഡ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് നടത്തിയ അംഗസംഘടനകളുടെ ഫുഡ്‌ബോള്‍ കിക്ക് മത്സരത്തില്‍ കൂട്ടിക്കല്‍ അസോസിയേഷന്‍ ജേതാക്കളായി.

പരിപാടികള്‍ക്ക് മുസ്തഫ എടത്തനാട്ടുകര, ഹാഷിം ചിയാംവെളി, സലിം പള്ളിയില്‍, അബ്ദുല്‍ ജലീല്‍, മുഹമ്മദ് ഷഹീന്‍, ഷാജി മഠത്തില്‍, നാസര്‍ വലപ്പാട്, ഷാജഹാന്‍ ചാവക്കാട്, ഖാന്‍ റാന്നി, നിസാര്‍ പള്ളിക്കശേരി, ആന്റണി വിക്ടര്‍, ഗോപിനാഥ്, സലാം പെരുമ്പാവൂര്‍, മൊഹസിന്‍ മഞ്ചേരി, മുജീബ് മൂലയില്‍, സഹല്‍ പെരുമ്പാവൂര്‍ ആഷിക്, അലി വാരിയത്ത്, കുഞ്ഞുമുഹമ്മദ് ഓടക്കാലി,ബിനോയ് മത്തായി, മുസ്തഫ പുന്നിലത്ത്, സൈഫ് റഹ്മാന്‍, അഫസല്‍ കിയ, ആഷിക് വലപ്പാട്, ബഷീര്‍, ഷിബു ഉസ്മാന്‍, സൈദ് ജാഫര്‍, ഫെര്‍മിസ് അബ്ദുല്‍ റഹ്മാന്‍, സ്വപ്‌ന വിനോദ്, നസ്‌റിയ ജിബിന്‍, നേഹ റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.