
കണ്ണൂര്‍: കേളി കലാ സാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയ ഹോത്ത യുണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായിരിക്കെ മരിച്ച ജനാര്‍ദ്ദനന്‍ കുടുംബ സഹായ ഫണ്ട് അഴീക്കോട് എം. എല്‍. എ. കെ. വി. സുമേഷ് കുടുംബത്തിന് കൈമാറി. ജനാര്‍ദ്ദനന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത് ചിനോളി ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. മുന്‍ രക്ഷാധികാരി കമ്മിറ്റിയംഗം കുഞ്ഞിരാമന്‍ ആധ്യക്ഷത വഹിച്ചു.

നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശന്‍, കണ്ണാടിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി അശോകന്‍, മയ്യില്‍ ഏരിയ കമ്മിറ്റി അംഗം ബിജു, കേളി മുന്‍കാല പ്രവര്‍ത്തകരായ സുധാകരന്‍ കല്യാശ്ശേരി, രാജന്‍ പള്ളിത്തടം, ജയരാജന്‍ അറത്തില്‍, രാജീവന്‍ കോറോത്ത്, ബിജു പട്ടേരി, പുരുഷോത്തമന്‍ അസ്സിസിയ, സുകേഷ്, രാമകൃഷ്ണന്‍ കൂനൂല്‍, വേണു കോടിയേരി, വിനീഷ് തൃക്കരിപ്പൂര്‍, സിദ്ദിഖ് എന്നിവര്‍പങ്കെടുത്തു.

33 വര്‍ഷം ഹോത്തയില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്ന ജനാര്‍ദ്ദനന്‍ കഴിഞ്ഞ ഡിസംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അഞ്ചു മാസം അല്‍ ഖര്‍ജ്, റിയാദ് ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് രമിച്ചത്. പാലത്ത് വീട്ടില്‍ രാമന്‍ എബ്രോന്‍ ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ പ്രസീത, മക്കള്‍ പൂജ, അഭിഷേക്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.