
റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആസിഫ് കൊടിഞ്ഞി, മുഹമ്മദ് കാരപ്പഞ്ചേരി എന്നിവര്‍ക്ക് ഫിഫ്റ്റി ഫ്രൂട്ട്‌സ് സൗഹൃദ കൂട്ടായ്മയും കെഎംസിസിയും സംയുക്തമായി യാത്രയയപ്പ് നല്‍കി. പരിപാടിയില്‍ ശിഹാബ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് വേങ്ങര, ഇസ്മായില്‍ ചെറുമുക്ക്, യൂനുസ് മണ്ണാര്‍മല, നൗഷാദ് നാദാപുരം, അജ്മല്‍ കോഴിക്കോട്, ബീരാന്‍ തെന്നല, സല്‍മാന്‍ ഫാരിസ്, ബീരാന്‍ അപ്പാട, അഷറഫ്, നിസാര്‍, ഷിഹാബ് മുഹി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മനാഫ് കരിമ്പില്‍ ഗാനം ആലപിച്ചു. ഫിഫ്റ്റി ഫ്രൂട്ട്‌സ് സൗഹൃദ കൂട്ടായ്മയുടെയും കെഎംസിസിയുടെയും ഉപഹാരങ്ങള്‍ ഇരുവര്‍ക്കും സമ്മാനിച്ചു. അബൂബക്കര്‍ സി. കെ പാറ സ്വാഗതവും ഹാരീസ് പച്ചായി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.