
റിയാദ്: കെഎംസിസി ധര്‍മടം മണ്ഡലം കമ്മിറ്റി ‘ഇഗ്‌നൈറ്റ്’ സീസണ്‍-4ന്റെ ഭാഗമായി റിയാദിലെ മദ്‌റസകള്‍ പങ്കെടുത്ത ‘മവദ്ദ’ മദ്‌റസ ഫെസ്റ്റില്‍ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസ അസീസിയ ചാമ്പ്യന്മാരായി. വാദി ത്വയ്ബ മദ്‌റസക്കാണ് രണ്ടാം സ്ഥാനം.

‘മുസ്‌ലിം ലീഗ്; ഈ സമുദായം എന്ത് നേടി?’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി ചെയര്‍മാന്‍ യു.പി. മുസ്തഫ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

അന്‍വര്‍ വാരം, റസാഖ് വളക്കൈ, സാബിത് വേങ്ങാട്, നൗഷാദ് കെ.പി, നിഷാദ് പൊതുവാച്ചേരി വിവിധ മദ്‌റസകളെ പ്രധിനിധീകരിച്ച് ഹനീഫ് മാസ്റ്റര്‍, നൗഷാദ് ഹുദവി, സലീം ചാലിയം, വലീദ് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാഫിദ് ഫര്‍ഹാന്‍ ഇസ്‌ലാഹി, ഹാഫിദ് മുഹമ്മദ് റാഷിഖ്, മുബഷിര്‍ ഹുദവി, അഷ്‌റഫ് ഫൈസി എന്നിവര്‍ കലാ മത്സരങ്ങളുടെ വിധികര്‍ത്താക്കളായിരുന്നു. മണ്ഡലം ഭാരവാഹികളായ കബീര്‍ അഞ്ചരക്കണ്ടി, ബഷീര്‍ പിണറായി, റഫീഖ് കല്ലായി, നൗഫല്‍ കൊയ്യോട്, ഹാഷിം കാണയന്നൂര്‍,സഈദ് കല്ലായി, സഹീര്‍ ചക്കരക്കല്‍ എന്നിവര്‍ പരിപാടികള്‍നിയന്ത്രിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.