Sauditimesonline

neet
റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നീറ്റ് പരീക്ഷ: ക്ലാസുകളില്‍ മാറ്റം

gulf

gulf, saudi

പൊന്നാനി കൂട്ടായ്മ വാര്‍ഷിക പൊതുയോഗം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗഡേഷന്‍ന്റെ (പിസിഡബ്‌ളിയു) സൗദി റിയാദ് ഘടകം പ്രഥമ വാര്‍ഷിക പൊതുയോഗം വിവിധ പരിപാടികളോടെ നടന്നു. എക്‌സിറ്റ് 18ലെ സഫ്‌വാ ഓഡിറ്റോറിയത്തില്‍ നടന്ന മുഖ്യ രക്ഷാധികാരി സലിം കളക്കര ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് കോച്ചും ട്രെയ്‌നറുമായ ഫസല്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മകളുടെ പ്രസക്തിയും വ്യക്തികള്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു. റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. […]

gulf, saudi

എംഎം ലോറന്‍സ് അവകാശങ്ങള്‍ നേടാന്‍ പൊരുതിയ നേതാവ്

റിയാദ്: എംഎം ലോറന്‍സിന്റെ വിയോഗത്തില്‍ കേളി രക്ഷാധികാരി സമിതി അനുശോചിച്ചു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ ലോക്‌സഭാ അംഗം, സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നേതാവാണ് ലോറന്‍സ്. അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കായും അടിസ്ഥാന വര്‍ഗ്ഗങ്ങളെ സംഘടിപ്പിക്കുന്നതിന്നും ചൂഷിത വര്‍ഗ്ഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ കൊടിയ മര്‍ധനങ്ങളും ദീര്‍ഘകാലം ജയില്‍ വാസവും അനുഭവിച്ച ഉത്തമ പോരാളിയായിരുന്നു. നിശബ്ദമായി പണിയെടുത്തിരുന്ന

gulf, saudi

പുഷ്പങ്ങള്‍ വിരിഞ്ഞു; ലുലു ഒരുക്കിയ ദേശീയ ദിന ലോഗോ ഗിന്നസില്‍

ജിദ്ദ: സൗദി അറേബ്യയുടെ 94-ാം ദേശീയ ദിനാഘോഷത്തിന് അഭിമാന നേട്ടവുമായി ലുലു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൂക്കള്‍ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 125000 പുഷ്പങ്ങള്‍കൊണ്ട് 94 സ്‌ക്വയര്‍ മീറ്ററിലാണ് ദേശീയ ദിന ലോഗോ ലുലു അവതരിപ്പിച്ചത്. സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ഗവര്‍ണറേറ്റ്, മുന്‍സിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ലുലു പ്രദര്‍ശനം ഒരുക്കിയിരുന്നത്. ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദര്‍ശനമായിരുന്നു ഇത്. ജിദ്ദ റോഷന്‍ വാട്ടര്‍ഫ്രണ്ടിലെ പരിപാടിക്ക്

gulf, saudi

വിടവാങ്ങിയത് അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം: കേളി

റിയാദ്: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ കേളി കാലാസംസ്‌കാരിക വേദി രക്ഷാധികാരി സമിതി അനുശോചന യോഗം നടത്തി. മുന്‍ രാജ്യസഭാ അംഗം എന്നതിലുപരി അടിച്ചമര്‍ത്തപ്പെടുന്ന വരുടെയും കര്‍ഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും ശബ്ദമായി മാറിയ നേതാവായിരുന്നു യച്ചൂരിയെന്ന് യോഗം അഭിപ്രായപ്പെട്ടു. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചനയോഗത്തില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കേളി പ്രസിഡന്റ് സെബിന്‍

gulf, saudi

ലക്ഷ്യം ഹാട്രിക്; ഖദീജ കളിക്കുകയാണ്

റിയാദ്: അടുത്ത മാസം സൗദി തലസ്ഥാന നഗരിയില്‍ ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ ഹാട്രിക് സ്വര്‍ണം നേടാനുളള കഠിന പരിശ്രമത്തിലാണ് മലയാളി താരം ഖദീജ നിസ. പ്രഥമ സൗദി ഗെയിംസിലും കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഗെയിംസിലും ഖദീജ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 20 ലക്ഷം റിയാലാണ് കാഷ് പ്രൈസ്. ഒക്‌ടോബര്‍ ഒന്നു മുതല്‍ നാലുവരെയാത് ബാഡ്മിന്റണ്‍ മത്സരം. ദേശീയ ഗെയിംസില്‍ ശക്തരായ എതിരാളികളെയാണ് ഇത്തവണ ഖദീജ നേരിടുന്നത്. ഇത്തിഹാദ് ക്ലബിനുവേണ്ടി മത്സരിക്കുന്ന ഖദീജ സൗദി ദേശീയ

gulf, saudi

സൗദി ദേശീയ ദിനാഘോഷം: രാജ്യം കളറാക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 17 നഗരങ്ങളില്‍ വ്യോമ സേനയുടെ എയര്‍ഷോ അരങ്ങേറും. സെപ്തംബര്‍ 23ന് 94-ാം ദേശീയ ദിനം ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നടത്തക്കുന്നത്. എഫ്15, ടൊര്‍ണാഡോ, ടൈഫൂണ്‍ വിമാനങ്ങളാണ് ആകാശത്ത് വിസ്മയയം തീര്‍ക്കുക. ഇതിന് പുറമെ നിരവധി എയര്‍ ബേസുകളില്‍ ഗ്രൗണ്ട് ഷോകളും നടക്കും. വ്യോമസേനയുടെ ‘സൗദി ഫാല്‍ക്കണ്‍സ് ടീം’ ആണ് അഭ്യാസങ്ങളില്‍ പങ്കെടുക്കുക. ബുധനാഴ്ച (സെപ്തം. 18) ഖഫ്ജി കോര്‍ണീഷില്‍ വൈകീട്ട് 4.30 നും ജുബൈലിലെ

gulf, saudi

ആവേശപ്പോരില്‍ റിഫ അക്കാദമി ഡിവിഷന്‍ ലീഗ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷന്‍ (റിഫ) വളര്‍ന്നു വരുന്ന തലമുറക്കായി റിഫ അക്കാദമി ഡിവിഷന്‍ ലീഗ് ആരംഭിച്ചു. റിയാദ് സോക്കര്‍, യൂത്ത് സോക്കര്‍, യുനൈറ്റഡ് ഫുട്‌ബോള്‍ എന്നീ മൂന്ന് അക്കാദമികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ കളിയില്‍, സൈഫു കരുളായി, ശകീല്‍ തിരൂര്‍ക്കാട്, നാസര്‍ മാവൂര്‍, ഇംതിയാസ് ബംഗാളത്, ആത്തിഫ് ബുഖാരി, ആദില്‍ ഷഹ്നാഫ് എന്നിവര്‍ ടീമുകളെ പരിചയപ്പെട്ടു. സെപ്തംബര്‍ 13ന് ആരംഭിച്ച മത്സരം തുടര്‍ന്നുളള മൂന്ന് ആഴ്ചകളിഫ

gulf, saudi

ഐടി കൂട്ടായ്മയെ മുനീബ് പാഴൂര്‍ നയിക്കും

റിയാദ്: ജിസിസിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മ ഐടി എക്‌സ്പര്‍ട്‌സ് ആന്റ് എഞ്ചിനിയേഴ്‌സ് (ഐടിഇഇ) റിയാദ് ചാപ്റ്ററിന് നവ നേതൃത്വം. ഐടിഇഇ റിയാദ് ചാപ്റ്റര്‍ ഭാരവാഹികളായി മുനീബ് പാഴൂര്‍ (പ്രസിഡന്റ്), മുഹമ്മദ് അഹ്മദ് (വൈസ് പ്രസിഡന്റ്), റഫ്‌സാദ് വാഴയില്‍ (ജനറല്‍ സെക്രട്ടറി), നജാഫ് മുഹമദ്, ഷമീം മുക്കത്ത് (ജോ. സെക്രട്ടറിമാര്‍), യാസിര്‍ ബക്കര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സുഹാസ് ചേപ്പാലി (മീഡിയ ആന്‍ഡ് പ്രോഗ്രാംസ് കോര്‍ഡിനേറ്റര്‍), ഉപദേശക സമിതിയിലേയ്ക്ക് സാജിദ് പരിയാരത്ത് (ചെയര്‍മാന്‍), അമീര്‍ഖാന്‍,

gulf, saudi

പുഷ്പങ്ങള്‍ വരകളും വര്‍ണങ്ങളുമാകും; കൂറ്റന്‍ ദേശീയ ദിന ലോഗോ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ലുലു

ജിദ്ദ: സൗദി അറേബ്യയുടെ 94-ാം ദേശീയ ദിനാഘോഷത്തിന് വിപുലമായ തയാറെടുപ്പുമായി ലുലു. ആഘോഷത്തിന്റെ ഭാഗമായി പൂക്കള്‍ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ലുലു പ്രദര്‍ശിപ്പിക്കും. ഒന്നേകാല്‍ ലക്ഷം പുഷ്പങ്ങള്‍ ഉപയോഗിച്ച് 94 സ്‌ക്വയര്‍ മീറ്ററിലാണ് ദേശീയ ദിന ലോഗോ തയ്യാറാക്കുന്നത്. മക്ക ഗവര്‍ണറേറ്റ്, സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ജിദ്ദ മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ലുലു പ്രദര്‍ശനം ഒരുക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദര്‍ശനമാകും ഇത്. ഗിന്നസ് റോക്കോര്‍ഡിലേക്കും പ്രദര്‍ശനം ഇടം

gulf, saudi

കല്ലിലിരുന്നവര്‍ ഒത്തുകൂടി; ബത്ഹയില്‍ ‘കല്ലുമ്മല്‍’ കൂട്ടായ്മ

റിയാദ്: ബത്ഹയില്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന മലയാളി യുവാക്കള്‍ കല്ലുമ്മല്‍ കൂട്ടായ്മ രൂപീകരിച്ചു. ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ധങ്ങളും കുടുംബ പ്രാരാബ്ദങ്ങളും ആരോഗ്യപ്രശ്‌നങ്ങളും മറന്ന് എല്ലാ ദിവസവും ഇവര്‍ ഒത്തുകൂടുന്നു. കല്ലില്‍ ഇരുന്ന് സ്വറപറയുന്നതിനാണ് ഇവര്‍ കല്ലുമ്മല്‍ കൂട്ടായ്മ എന്ന് പേരിട്ടത്. കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും സുലൈ എക്‌സിറ്റ് 18ലെ ജാസാഫോണ്‍ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബാംഗങ്ങള്‍ തയ്യാറാക്കിയ 28ലധികം വിഭവങ്ങളാണ് സദ്യക്ക് ഒരുക്കിയത്. ബാസ്‌ക്കറ്റ്‌ബോള്‍, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ വിനോദ മത്സരങ്ങളും നടന്നു. മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക്

gulf, saudi

ഇഎംഎഫ് ചാമ്പ്യന്‍സ് കപ്പ് സെപ്തം. 19ന്

ദമാം: റാക്ക ഇഎംഎഫ് ഫുട്‌ബോള്‍ ക്ലബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇഎംഎഫ് ചാമ്പ്യന്‍സ് കപ്പ് സെപ്റ്റംബര്‍ 19ന് ദഹ്‌റാന്‍ എക്‌സ്‌പോക്ക് സമീപം അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. നാട്ടില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നം പ്രമുഖ കളിക്കാര്‍ വിവിധ ടീമുകള്‍ക്ക് ജേഴ്‌സിയണിയും. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡിഫ) സഹകരണത്തോടെ സംഘടിപ്പികുന്ന ടൂര്‍ണമെന്റില്‍ 20 ടീമുകള്‍ മാറ്റുരക്കും. വ്യാഴാഴ്ച്ച നടക്കുന്ന ആദ്യ മല്‍സരത്തില്‍ കെപ്‌വ എഫ്‌സിയും ഡിഎഫ്‌സി

gulf, saudi

ഷബീബ് കരുവള്ളിയ്ക്ക് യാത്രയയപ്പ്

റിയാദ്: 37 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആര്‍.ഐ.സി.സി രക്ഷാധികാരി ഷബീബ് കരുവള്ളിയ്ക്ക് യാത്രയയപ്പ് നല്‍കി. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ ഉപഹാരം ഉമര്‍ കൂള്‍ടെക് സമ്മാനിച്ചു. ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍മാരായ ബഷീര്‍ കുപ്പൊടന്‍, ഉമര്‍ ശരീഫ്, ഇക്ബാല്‍ കൊല്ലം, അബ്ദുല്ല അല്‍ ഹികമി എന്നിവര്‍ പങ്കെടുത്തു.

saudi

വിദ്യാഭ്യാസ രംഗത്തെ നവീന പ്രവണതകള്‍ പങ്കുവെച്ച് റിയാദ് എഡ്യൂ എക്‌സ്‌പോ

റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച റിയാദ് എഡ്യൂ എക്‌സ്‌പോ സമാപിച്ചു. അല്‍ യാസ്മീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, മെഷീന്‍ ലേര്‍ണിങ്, ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗ്ദര്‍ നയിച്ച ക്ലാസുകള്‍ കരിയര്‍ മേഖലകളിലെ നവീന പ്രവണതകളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു. ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ

gulf, saudi

റഹീമിന്റെ മോചനം ഒക്‌ടോബര്‍ 17ന് അറിയാം

റിയാദ്: സൗദി ബാലന്‍ മരിച്ച കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബുദല്‍ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന് നടക്കും. ദിയാ ധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. പബ്ലിക് റൈറ്റ് പ്രകാരം പ്രോസിക്യൂഷന്‍ എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനുളള ആകാംഷയാണ് അന്തിമ വാദം നടക്കുന്ന ദിവസത്തെ ശ്രദ്ധേയമാക്കുന്നത്. റഹീം നിയമ സഹായ സമിതി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ അംബാസഡര്‍

Scroll to Top