ആടുജീവിതത്തിന് ബദല്‍; ‘സൗഹൃദ ജീവിതം’ അണിയറയില്‍
റിയാദ്: ആടുജീവിതത്തിന് ബദല്‍ ഹ്രസ്വ ചിത്രം അറബിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ റിലീസിന് ഒരുങ്ങുന്നു. പ്രമുഖ മീഡിയാ കമ്പനിയാണ് ചിത്രത്തിന്റെ അണിയറ ശില്പികള്‍. ആടുജീവിതം സിനിമയില്‍ തൊഴിലുടമയുടെ പീഡനവും ക്രൂരതയുമാണ് ചിത്രീകരിച്ചത്. എന്നാല്‍ അതിന് വിപരീതമാണ് ദി ഫ്രണ്ട്‌ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ആട്ടിടയനായി വേഷമിട്ട പ്രവാസി മലയാളി നജാത് ബിന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. മുജീബ് എന്നാണ് കഥാപാത്രത്തിന് പേര് നല്‍കിയിട്ടുളളത്. ആറ് സൗദി പൗരന്‍മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആടുജീവിതത്തില്‍ പൃഥ്വിരാജിന്റെ നിരാശയും നിസംഗതയും ദുഖവും നിറഞ്ഞ […]














