Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

സൗദി ബ്ലഡ് ഡോണേസ് കേരള ജേഴ്‌സി വിതരണം

റിയാദ്: സൗദി ബ്ലഡ് ഡോണേസ് കേരള(ബി.ഡി.കെ)യുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്കുള്ള ജഴ്‌സി വിതരണോദ്ഘാടനം ചെയ്തു. മലാസ് ലുലുമാളില്‍ റിയാദിലെ കിംങ്ങ് സൗദ് മെഡിക്കല്‍ സിറ്റി ബ്ലഡ്‌ബേങ്ക് ഡയറക്റ്റര്‍ ഡോ. കാലിദ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി ബിഡികെ പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. കേരളത്തില്‍ 14 ജില്ലകളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മിഡില്‍ ഈസ്റ്റിലെ ആറ് രാജ്യങ്ങളിലും പ്രവര്‍ത്തരുളള ബ്ലഡ് ഡോണേഴ്‌സ് കേരള രക്ത ദാനത്തിന് വിപുലമായ ശൃംഖലയുണ്ട്.

ഭാരവാഹികളായ അമലേന്ദു, രാജൂ, സലിം തിരൂര്‍, നിഹാസ് പാനൂര്‍, അസ്ലം പാലത്ത്, ഷറീഖ് തൈക്കണ്ടി, അംഗങ്ങളായ ജയന്‍ കൊടുങ്ങല്ലൂര്‍, റിയാസ് വണ്ടൂര്‍, ബിനു തോമസ്, റസ്സല്‍, ഷെമീര്‍, ആരുണ്‍, ഷിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പത്ത് വര്‍ഷം സൗദി അറേബ്യയുടെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന സൗദി ബിഡികെ നിരവധി രക്തദാനക്യാമ്പുകളും ആറായിരത്തിലധികം യൂണിറ്റ് രക്തം ദാനവും ചെയ്തു. രക്തം ആവശ്യമായി വരുന്നഘട്ടത്തില്‍ സൗദിയില്‍ 0553235597, 055 563 2231 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top