Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

‘മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍’ ഇന്ന്

റിയാദ്: ഭക്തി രസവും പൗരാണിക ഗീതങ്ങളും മലയാളിക്കുസമ്മാനിച്ച മധു ബാലകൃഷ്ണന്റെ സംഗീത കച്ചേരി ഏപ്രില്‍ 11ന് നറിയാദില്‍ അരങ്ങേറും. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാം വാര്‍ഷികാഘോഷം ‘മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍’ സംഗീത നശി വൈകീട്ട് 5 ന് അല്‍ മാലി കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ അറിയിച്ചു.

വൈവിധ്യം നിറഞ്ഞ സംഗീത വിരുന്നുകളൊരുക്കി റിയാദിലെ കലാ ആസ്വാദന രംഗത്ത് മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന റിംല ഇത്തവണ തെന്നിന്ത്യന്‍ ഗായകന്‍ മധു ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള കലാകാരന്‍മാരെ അണിനിരത്തിയാ സംഗീത വിരുന്ന് ഒരുക്കിയിട്ടുളളത്.

നാട്ടില്‍ നിന്നുളള മ്യൂസിക് ബാന്‍ഡിന് പുറമെ റിയാദിലെ റിംല ഓര്‍ക്കേസ്ട്ര ടീം ലൈവ് ഓര്‍ക്കേസ്ട്രയില്‍ അണിനിരക്കും. സൗദി അറേബ്യ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അനുമതിയോടെ അരങ്ങേറുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. ഓഡിറ്റോറിയത്തിലേക്ക് 4.30ന് പ്രവേശനം ആരംഭിക്കും. ആദ്യം എത്തുന്നവര്‍ക്ക് സീറ്റുകള്‍ മുന്‍ഗണന ക്രമത്തില്‍ ലഭ്യമാകും. വാര്‍ത്താ സമ്മേളനത്തില്‍ മധു ബാലകൃഷ്ണനു പുറമെ പ്രസിഡന്റ് ബാബു രാജ്, ഷോ ഡയരക്ടര്‍ സുരേഷ് ശങ്കര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ഷാ, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, ജോയിന്റ് സെക്രട്ടറി ശ്യാംസുന്ദര്‍, ട്രഷറര്‍ രാജന്‍ മാത്തൂര്‍, ടെക്‌നിക്കല്‍ ഹെഡ് ബിനീഷ് രാഘവന്‍ , മീഡിയ കോഡിനേറ്റര്‍ ശരത് ജോഷി എന്നിവനപങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top