
റിയാദ്: കെ.ഡി.എം.എഫ് മജ്‌ലിസു തര്‍ക്കിയ്യ തസ്‌കിയത് ക്യാമ്പ് സംഘടിപ്പിച്ചു. ചെയര്‍മാന്‍ അഷ്‌റഫ് പെരുമ്പള്ളിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ക്യാമ്പില്‍ ഉസ്താദ് ജുനൈദ് യമാനി, പ്രസിഡന്റ് ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി വിഷയം അവതരിപ്പിച്ചു. എസ് ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്താദ് ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥനാ സദസിനു നേത്രത്വം നല്‍കി.

ശമീര്‍ പുത്തൂര്‍, ബഷീര്‍ താമരശ്ശേരി, ഷജീര്‍ ഫൈസി, ശറഫുദ്ദീന്‍ സഹ്‌റ ഹസനി, ശറഫുദ്ദീന്‍ മടവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷബീല്‍ പുവാട്ടുപറമ്പ്, സിദ്ദിഖ് ഇടത്തില്‍, ജുനൈദ് മാവൂര്‍, സൈനുല്‍ ആബിദ് മച്ചകുളം, ശരീഫ് കട്ടിപ്പാറ, അമീന്‍ വാവാട്, സഹീറലി മാവൂര്‍, ജാസിര്‍ ഹസനി കൈതപൊയില്‍, അസ്‌കര്‍ വട്ടോളി, ലത്തീഫ് ദര്‍ബാര്‍, അഷ്മില്‍ കട്ടിപ്പാറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ക്യാമ്പ് പങ്കെടുത്തവര്‍ക്ക് ആത്മീയത നെഞ്ചേറ്റിയ ഒരു ഗൃഹാതുര അനുഭവമായി മാറി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.