
റിയാദ്: പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളും പരിചയപ്പെടുത്താന്‍ ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന പ്രമേയത്തില്‍ പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ സാഹിത്യ ചര്‍ച്ച. ഏപ്രില്‍ 11 ന് വൈകീട്ട് 4ന് റിയാദ് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ പരിപാടിയുടെ ഉദ്ഘാടനം ചെയ്യും.

അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമായ റഫീഖ് പന്നിയങ്കരയും പുസ്തകങ്ങള്‍ ആദ്യ ദിനം പരിചയപ്പെടുത്തും. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ പ്രവാസി എഴുത്തുകാരെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ നടക്കും. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.