
റിയാദ്: ഭരണഘടന ശില്പി ഡോ. ബാബാ സാഹബ് അംബേദ്കറിന്റെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍ പ്രശ്‌നോത്തരിയും സെമിനാറും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 14ന് ഓണ്‍ലൈന്‍ ക്വിസ് രാത്രി 8:30ന് ആരംഭിക്കും.

റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ https://chat.whatsapp.com/L17JHh1zwOG2bATmrVsOdE ലിങ്ക് ക്ലിക് ചെയ്ത് വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാവുക. മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സിറ്റി ഫ്‌ളവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉപഹാരം സമ്മാനിക്കും. 18ന് വൈകീട്ട് 7ന് മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.

റിയാദിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കള്‍ സെമിനാറില്‍ സംബന്ധിക്കും. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കുവാനും ഡോ. അംബേദ്കറിന്റെ ജീവിതം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനുമാണ്പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.