Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഗയകന്‍ മധു ബാലകൃഷ്ണന്‍ റിയാദില്‍; ‘റിംല’ സംഗീത നിശ നാളെ

റിയാദ്: പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാമത് വാര്‍ഷികാഘോഷം ‘മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍’ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ്. ഏപ്രില്‍ 11 വെള്ളി അല്‍ മാലി കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 5 മുതല്‍ സംഗീത നിശ അരങ്ങേറുമെന്നും റിംല ഭാരവാഹികള്‍ അറിയിച്ചു.

റിംല പ്രസിഡന്റ് ബാബു രാജ്, ഷോ ഡയറക്ടര്‍ സുരേഷ് ശങ്കര്‍, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ, ജോസ് മാസ്റ്റര്‍, ബിനീഷ് രാഘവന്‍, രാജന്‍ മാത്തൂര്‍, ശരത് ജോഷി, ശ്യാം സുന്ദര്‍, മഹേഷ് വാര്യര്‍, അശ്വിന്‍,ശാലു അന്‍സാര്‍ ഷാ, പത്മിനി ടീച്ചര്‍, ഹരിത അശ്വിന്‍, ദേവിക ബാബുരാജ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

സിനിമ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ പ്രശസ്തരായ മ്യൂസിഷ്യന്‍സ് വിനീഷ്. കെ. പി. (കീ ബോര്‍ഡ്), അഭിജിത് നാരായണന്‍ (പുല്ലാംകുഴല്‍), ബൈജു മുല്ലേരി (റിദം പാഡ്), സന്തോഷ് കുമാര്‍ (തബല), അജീഷ് ഗോപി (സൗണ്ട് എജ്ജിനിയര്‍) എന്നിവരെയും സ്വീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top