
ജുബൈല്‍: മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. ജുബൈല്‍ അല്‍ മന ആശുപത്രി എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ലക്ഷ്മ്മി (34)യാണ് മരിച്ചത്. ഭര്‍ത്താവ്: ശ്രീകുമാര്‍. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ദേവിക മകളാണ്.
ഇന്നലെ വൈകുന്നേരം ഭര്‍ത്താവും മകള്‍ക്കുമൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാമൂഹിക, സാംസ്‌കാരിക രംഗത്തു സജീവമായിരുന്ന ലക്ഷി ആതുരസേവന രംഗത്ത് മികച്ച സേവനമാണ് ചെയ്തിരുന്നതെന്നു ജുബൈല്‍ മലയാളി സമാജം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.