
റിയാദ്: ഇന്ത്യാ-സൗദി നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം സൗദി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അല്‍ സൗദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായായിരിക്കും പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം എന്നാണ് വിലയിരുത്തുന്നത്.

അതിനിടെ ഏപ്രില്‍ 22ന് ജിദ്ദയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഈവന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ റിയാദ് ഇന്ത്യന്‍ എംബസി ആരംഭിച്ചു. ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോദന ചെയ്യുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അതിനുളള ഒരുക്കങ്ങളാണ് അരങ്ങേറുന്നത് എന്നാണ് വിവരം.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.