
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസംഗ കളരി പുനരാരംഭിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കളരി പരിശീലകനുമായ അഡ്വ.എല്‍.കെ അജിത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ നസറുദ്ധീന്‍ വി.ജെ മുഖ്യാതിഥിയായിരുന്നു.

പരിപാടിയുടെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക, മാധ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പഠന ക്ലാസുകളും ചര്‍ച്ചകളും നടക്കും. പ്രസംഗ കളരിയുടെ ഭാഗമായി പ്രസംഗ മത്സരങ്ങളും നടക്കും. ബത്ഹ സബര്‍മതിയില്‍ മാസത്തില്‍ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് ക്ലാസുകള്‍. റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രസംഗ കളരി സൗജന്യമാണ്. പരിപാടിയുടെ ഭാഗമാവുന്നതിന് ഒഐസിസി ജില്ല, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുമായി നേരില്‍ ബന്ധപ്പെടാവുന്നതാണ്.

ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം അര്‍ത്തിയില്‍, സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, ജില്ല ഭാരവാഹികളായ നാസ്സര്‍ വലപ്പാട്, ഹരീന്ദ്രന്‍ കണ്ണൂര്‍, ഒമര്‍ ഷരീഫ്,നസീര്‍ ഹനീഫ, വഹീദ് വാഴക്കാട്,ജംഷീദ് തുവ്വൂര്‍, മൊയ്തീന്‍ മണ്ണാര്‍ക്കാട്, സത്താര്‍ ഓച്ചിറ, ബിനോയ് മത്തായി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റര്‍ നാദിര്‍ഷാ റഹിമാന്‍ സ്വാഗതവും, മലപ്പുറം ജില്ല അധ്യക്ഷന്‍ സിദ്ദീഖ് കല്ലുപറമ്പന്‍ നന്ദിയും പറഞ്ഞു.

ബൈജു വേങ്ങര, സാദിഖ് വടപുറം, ജംഷീര്‍ ചെറുവണ്ണൂര്‍,സൈനുദ്ധീന്‍ വല്ലപ്പുഴ, അലക്‌സാണ്ടര്‍ കൊല്ലം, ഹാഷിം കണ്ണാടിപറമ്പ്, അന്‍സായി ഷൗക്കത്ത്, സന്തോഷ് ബാബു കണ്ണൂര്‍,നിഹാസ് പാലക്കാട്,റഫീഖ് വെട്ടിയാര്‍, സലീം വാഴക്കാട്, ഷംസീര്‍ പാലക്കാട്, തല്‍ഹത്ത് ഹനീഫ, തുടങ്ങിയവര്‍ പരിപാടികള്‍നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.