
റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ (മിഅ) ചെറിയ ഈദുല്‍ ഫിത്വര്‍ ‘പെരുന്നാള്‍ ഫോട്ടോ’ മത്സരത്തില്‍ വിജയികളായവര്‍ക്കു ഉപഹാരം സമ്മാനിച്ചു. റിയാദിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ പെരുന്നാള്‍ ദിനത്തില്‍ ‘മക്കളുടെ സന്തോഷ നിമിഷം’ എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.

ഐറ സഹക് ജംഷിദ്, സനൂബര്‍ ഹലീമ സിദ്ദീഖ്, ഹാനിയ ഖന്‍സ മന്‍സൂര്‍ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ മുഖ്യരക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു.

വിനോദ് മഞ്ചേരി, ഫക്രുദ്ദീന്‍ മമ്പാട്, അബൂബക്കര്‍ മഞ്ചേരി, ലീന ജാനിഷ്, സൈഫുന്നീസ സിദ്ധീഖ്, നമീറ സമീര്‍, സ്വപ്‌ന വിനോദ്, ജംഷാദ് തുവ്വൂര്‍, ജാനിഷ് പാലേമാട് എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്‍ മജീദ് പതിനാറുങ്ങല്‍, റിയാസ് വണ്ടൂര്‍, പി.സി.മുജീബ് ബാഹര്‍, വഹീദ് വാഴക്കാട്, അബ്ദുല്‍ മജീദ് ചോല, നവാര്‍ തറയില്‍, അബൂബക്കര്‍, ജമീദ് വല്ലാഞ്ചിറ, ഫൈസല്‍ ടി.എം.എസ്, സൈഫുള്ള വാളശ്ശേരി എന്നിവര്‍ സമ്മാനദാനം നടത്തി. അബ്ദുല്‍ കരീം ഒളവട്ടൂര്‍, സുനില്‍ ബാബു എടവണ്ണ, ഷമീര്‍ കല്ലിങ്ങല്‍, ഹബീബ് റഹ്മാന്‍, ശിഹാബുദ്ദീന്‍ കരുവാരകുണ്ട്, അന്‍വര്‍ സാദത്ത് വെട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സഫീര്‍ തലാപ്പില്‍ സ്വാഗതവും ഉമറലി അക്ബര്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.