
റിയാദ്: വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലീം ലീഗ് 16ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാറാലിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിചു കെഎംസിസി കോഴിക്കോട് സിറ്റി കമ്മറ്റി. ഇതിന്റെ ഭാഗമായിയ ഐക്യ പ്രഖ്യാപന സമ്മേളനം ജില്ലാ കമ്മറ്റി ചെയര്‍മാന്‍ ഷൗക്കത്ത് പന്നിയാങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എംഎം റംസി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി നാസര്‍ മാങ്കാവ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സെക്രട്ടറി ഷാഹീന്‍ പിഎം സ്വാഗതവും ട്രഷറര്‍ ഹനാന്‍ നന്ദിയും പറഞ്ഞു.

സെയ്തു മീഞ്ചന്ത റാഫി പയ്യാനക്കല്‍, അസ്ലം കിണാശ്ശേരി, മുനീര്‍ നൈനാംവളപ്പ്, അന്‍വര്‍ കോശാനിവീട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൈദ് അഫ്രീദി എസ്എം, സുബീര്‍ എന്‍വി, നൗഷാദ് കൊമേരി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.