Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വായനയില്ലാത്ത മനുഷ്യന്‍ കാലസ്തംഭനം നേരിടും

റിയാദ്: വായനയില്ലാത്ത മനുഷ്യന്‍ കാലസ്തംഭനം നേരിടുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക്. ലോകത്തെ മാത്രമല്ല കാലത്തെ തിരിച്ചറിയാന്‍ വായന കൂടിയേ തീരൂ. നിര്‍മത ചരിത്രങ്ങളെ പലയിടത്തും തിരുത്താന്‍ കഴിയാതെ പോകുന്നത് ചരിത്രം വായിക്കെതെ പുതുതലമുറ വളരുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പബ്ലിക്കേഷന്‍ വിഭാഗം ‘പ്രിയദര്‍ശനി’ സൗദി ചാപ്റ്ററിന്റെ ദൈ്വമാസ സാഹിത്യാസ്വാദന പരിപാടി ‘പുസ്തകങ്ങളും എഴുത്തുകാരും’ സൗദി തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് പതിറ്റാണ്ടിലേറെ റിയാദില്‍ പ്രവാസം നയിക്കുന്ന എഴുത്തുകാരന്‍ റഫീഖ് പന്നിയങ്കരയുടെ പുസ്തകങ്ങളും എഴുത്ത് അനുഭവങ്ങളുമാണ് ഉത്ഘാടന ദിവസം ചര്‍ച്ച ചെയ്തത്. വായനാ അനുഭവങ്ങളും എഴുത്തിലേക്കെത്തിയ രീതിയും റഫീഖ് വിശദീകരിച്ചു. കോഴിക്കോട് നടന്ന പുസ്തകോത്സവത്തിലാണ് കടമ്മനിട്ടയും വൈക്കം മുഹമ്മദ് ബഷീറും ഉള്‍പ്പടെയുള്ള അക്കാലത്തെ എഴുത്തിന്റെ കുലപതികളെ കാണുന്നത്.

അവരെപോലെ എഴുതി തെളിയണമെന്ന് ആഗ്രഹിച്ചെങ്കിലും അവരിലേക്കുള്ള ദൂരം ഇനിയും ഏറെ കൂടുതലാണെന്ന് റഫീഖ് പറഞ്ഞു. പണം സ്വരൂക്കൂട്ടി വായിക്കാന്‍ പുസ്തകങ്ങള്‍ വാങ്ങുന്നതായിരുന്നു അക്കാലത്തെ ലഹരി. വായന ലഹരിയാക്കിയാല്‍ എല്ലാ അര്‍ഥത്തിലും മനുഷ്യന് പുരോഗതിയുടെ പടവ് കയറാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ ഒ.ഐ.സി.സിയുമായി സഹകരിച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം അഡ്വ. എല്‍ കെ അജിത് അധ്യക്ഷത വഹിച്ചു. സൗദി കോഓഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ ആമുഖം പറഞ്ഞു.

എഴുത്തുകാരായ സബീന എം. സാലി, നിഖില സമീര്‍, സുബൈദ കോമ്പില്‍, ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പളളി, ഷാഫി തുവ്വൂര്‍, ഷിബു ഉസ്മാന്‍, ശുകൂര്‍ ആലുവ എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സില്‍ അംഗം നാദിര്‍ഷ സ്വാഗതവും ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top