
റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥ മത്സരങ്ങളില്‍ ഇരട്ട നേട്ടം. തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച ഇന്ത്യന്‍ പാരമ്പര്യ ആയോധന കലയിലെ ദണ്ഡ് ചുഴറ്റല്‍ മത്സരമായ റിബണ്‍ സിലംബം, വായനാ നിലവാരം വിലയിരുത്തുന്ന റാസ് പ്ലസ് എന്നിവയിലാണ് നേട്ടം കൈവരിച്ചത്.

ഏഴാം തരം വിദ്യാര്‍ത്ഥിനി റഷിദശ്രീ ഗോകുല്‍രാജ് റിബണ്‍ സിലംബം മത്സരത്തില്‍ നോബെല്‍ വേള്‍ഡ് റെക്കോര്‍ഡ് നേടി. രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായി ഇരുവശത്തും റിബ്ബണ്‍ കെട്ടട്ടിയ നീളമുളള ദണ്ഡ് ചുഴറ്റിയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ റിബണ്‍ സിലംബം റൊട്ടേഷന്‍ റെക്കോര്‍ഡ് നേടിയത്. പിതാവ്: ഗോകുല്‍ രാജ്. മാതാവ്: പ്രീതി. സഹോദരന്‍: മഹില്‍ഭൈരവ്ഭ

ഫിറ്റ്‌ബ്രേവ് ആയോധനകലാ പരിശീലന ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി അരങ്ങേറിയത്. വ്യായാമത്തിന്റെ പ്രാധാന്യം, ശാരീരിക മാനസിക ശക്തി എന്നിവയില്‍ അവബോധം വളര്‍ത്തുന്നതിനാണ് മത്സരം.

റാസ് പ്ലസ് മത്സരത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്രിസ്റ്റീന സൗദി ദേശീയ തലത്തില്‍ ആറാം സ്ഥാനം നേടി. ലേണിംഗ് എഇസഡ് ആന്റ് ദാര്‍ അല്‍ ജദാവെല്‍ എന്നിവര്‍ ചേര്‍ന്നാണ് വായനാമത്സരം സംഘടിപ്പിച്ചത്. ഹൈദരാബാദ് സ്വാദേശിനിയാണ് ക്രിസ്റ്റീന. പിതാവ് ചാള്‍സ് സ്പുര്‍ജിയോന്‍. മാതാവ് ശ്രീദേവി. സഹോദരി സോയചെറില്‍.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.