ഹാഫ് പ്രൈസും ഡിജി ഫെസ്റ്റും; നെസ്‌റ്റോ ഹൈപ്പറില്‍ ഗ്രാന്റ് ഷോപിംഗ് ഫെസ്റ്റിവല്‍
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രാന്റ് ഷോപിംഗ് ഫെസ്റ്റിവല്‍ പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രമോഷന്‍. ഏപ്രില്‍ 20 മുതല്‍ 26 വരെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഏറ്റവും മികച്ച വിലയില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരവും ഗ്രാന്റ് ഷോപിംഗ് ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. ഹാഫ് പ്രൈസ്, ഡിജി ഫെസ്റ്റ്, ചോക്കളേറ്റ് ഫെസ്റ്റ്, ഈദ് റൈഡേഴ്‌സ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണ് പ്രധാനമായും ഷോപിംഗ് ഫെസ്റ്റിവല്‍. ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ്












