Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

gulf

Damam, gulf, Jeddah, Riyad

സൗദിയിലെ നിക്ഷേപ സാധ്യതകള്‍: എംഇഎസ് സെമിനാര്‍

റിയാദ്: സൗദി നിക്ഷേപ മന്ത്രാലയം നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളും ബെനാമി വിരുദ്ധ നിയമങ്ങളും സംബന്ധിച്ച് എംഇഎസ് റിയാദ് ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു. സൗദിയിലെ പുതിയ വാണിജ്യ സാധ്യതകള്‍, പദവി ശരിയാക്കല്‍ എന്നീ വിഷയങ്ങളില്‍ സംശയ നിവാരണവു നടന്നു. ബിസിനസ് കോണ്‍സള്‍ട്ടന്റ് നജിം മുസ്ലിയാരകത്തു നേതൃത്വം നല്‍കി. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സൗദി പ്രീമിയം ഇക്കാമ നേടിയ സാബിക് പൂനൂര്‍ അനുഭവം പങ്കുവെച്ചു. സൗദി വിഷന്‍ 2030 പദ്ധതി സംബന്ധിച്ച് ഫസല്‍ റഹ്മാനും നിക്ഷേപ […]

Damam, gulf, Jeddah, Riyad

ബിശയില്‍ മരിച്ച മലയാളി കുടുബത്തിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും; ഇതേ റോഡില്‍ വീണ്ടും രണ്ടപകടങ്ങള്‍

റിയാദ്: സൗദിയിലെ ബിശയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിയാദ് കെഎംസിസി അറിയിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്‌ന, മക്കളായ ലുത്ഫി (12), സഹ (7), ലൈബ (5) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ കെഎംസിസി വെല്‍ഫെയര്‍ വിഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും സ്വദേശി പൗരന്റെ ലാന്‍ഡ് ക്രൂയിസറും കുകൂട്ടിയിടിച്ചായിരുന്നു അപകടം. റിയാദില്‍ നിന്നു 250 കി.മീ

Damam, gulf, Jeddah, Riyad

സംഘ പരിവാര്‍ മുസ്ലിം ഉന്മൂലനത്തിന് ശ്രമിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ ഉത്തരേന്ത്യ മോഡല്‍ കേരളത്തില്‍ പരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി. വര്‍ഗീയ കലാപങ്ങള്‍ക്കും മുസ്ലിം ഉന്മൂലനത്തിനും ശ്രമിക്കുകയാണെന്നും പ്രവര്‍ത്തക സംഗമം ആരോപിച്ചു. അതിന്റെ ഭാഗമാണ് തലശ്ശേരിയില്‍ മുസ്ലിങ്ങള്‍ക്കെതിരെയും മസ്ജിദുകള്‍ക്കെതിരെയും പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്തി ആര്‍ എസ് എസ് പ്രകടനം. ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ പ്രതിപക്ഷമില്ലാതെയുള്ള ഭരണത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം മുന്നില്‍ നിന്നു നയിക്കാന്‍ കരുത്തുള്ള പാര്‍ട്ടിയായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മാറിയെന്നും പ്രവര്‍0ബ്ലക സംഗമം അഭിപ്രായപ്പെട്ടു.

Damam, gulf, Jeddah, Riyad

അവധിയില്‍ രാജ്യം വിടുന്നവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് ഉത്തമം

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് 2022 ഫെബ്രുവരി 1 മുതല്‍ നിര്‍ബന്ധമാക്കിയതോടെ ഈ മാസം അവധിക്ക് നാട്ടില്‍ പോകാനിരുന്നവര്‍ ആശയക്കുഴപ്പത്തില്‍. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്. ബൂസ്റ്റര്‍ ഡോസ് എടുക്കാതെ ഇപ്പോള്‍ രാജ്യം വിടുന്നവര്‍ ഫെബ്രുവരി കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമോ എന്നാണ് ആശങ്ക. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവരുടെ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസില്‍ മാറ്റം വരുമെന്ന് ആഭ്യന്തര മന്ത്രാലയം

Damam, gulf, Jeddah, Riyad

വധശിക്ഷ ലഭിച്ച ഇന്ത്യക്കാരന് ദിയാധനം നല്‍കി ശിക്ഷയില്‍ ഇളവ്

റിയാദ്: ഈജിപ്ഷ്യന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ ലഭിച്ച ഇന്ത്യക്കാരന് 10 ലക്ഷം റിയാല്‍ ദിയാധനം നല്‍കി ശിക്ഷയില്‍ നിന്ന് ഇളവ് അനുവദിക്കാന്‍ അപ്പീല്‍ കോടതി അനുമതി നല്‍കി. പഞ്ചാബ് മുഖ്തസര്‍ മല്ലാന്‍ സ്വദേശി ബല്‍വീന്ദര്‍ സിംഗിനെതിരെയുളള വധശിക്ഷയാണ് ഒഴിവാക്കുന്നത്. ഏഴ് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഈദ് ഇബ്രാഹീമിന്റെ കുടുംബവുമായി റിയാദ് ഇന്ത്യന്‍ എംബസി നടത്തിയ ചര്‍ച്ചയാണ് ഇന്ത്യക്കാരന്റെ വധ ശിക്ഷ ഒഴിവാക്കുന്നതിലേക്ക് നയിച്ചത്. ഇരു വിഭാഗം അഭിഭാഷകരും എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും സൗദിയില്‍ ബൂസ്റ്റര്‍ ഡോസ്

റിയാദ്: ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുളളത്. ആറു മാസം പിന്നിട്ടവന സ്വിഹത്തി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യണം. നിശ്ചിത സമയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന തീയതി സിഹതി ആപ്പില്‍ ദൃശ്യമാകും. ഇന്ത്യയില്‍ കൊവിഷീല്‍ഡ് സ്വീകരിച്ച് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്കെല്ലാം സ്വിഹത്തി ആപ്പ് വഴി

Damam, gulf, Jeddah, Riyad

സൗദിയില്‍ എടിഎം എണ്ണം കുറയുന്നു; ഓണ്‍ലൈന്‍ ഇടപാടില്‍ വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ എ ടി എമ്മുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി കേന്ദ്ര ബാങ്കായ സാമ. ഇന്റര്‍നെറ്റ് ബാങ്കിംഗ് വര്‍ധിച്ചതാണ് എ ടി എം കുറയാന്‍ കാരണമെന്നും സാമ വ്യക്തമാക്കി. ഒരു വര്‍ഷത്തിനിടെ ഓടോമാറ്റിക് ടെല്ലര്‍ മെഷീനുകളുടെ എണ്ണം ഒമ്പതു ശതമാനം കുറഞ്ഞു. രാജ്യത്ത് 16,800 എ.ടി.എമ്മുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 18,500 എണ്ണമായിരുന്നു. എടിഎം വഴി പണം പിന്‍വലിക്കുന്നത് കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം 11 ശതമാനം കുറയുകയും ചെയ്തു.

Damam, gulf, Jeddah, Riyad

ഒമൈക്രോണ്‍ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയം

റിയാദ്: ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജിലിന്റെ നേതൃത്വത്തില്‍ വിദഗ്ദ സമിതി യോഗം ചേര്‍ന്നു. 25 സര്‍ക്കാര്‍ വകുപ്പുകളിലെ വിദഗ്ദരാണ് യോഗത്തില്‍ പങ്കെടുത്തത്. മഹാമാരി സൃഷ്ടിച്ച പുതിയ സാഹചര്യങ്ങളും വൈറസ് വ്യാപനം തടയാന്‍ വിവിധ വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും സമിതി ചര്‍ച്ച ചെയ്തു. സൗദിയില്‍ 24 മണിക്കൂറിനിടെ 38 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

Damam, gulf, Jeddah, Riyad

ക്വാറന്റൈന്‍ പാക്കേജ്: ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ എത്തി തുടങ്ങി

റിയാദ്: ക്വാറന്റൈന്‍ പാക്കേജില്‍ ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ സൗദി അറേബ്യയില്‍ എത്തി തുടങ്ങി. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും 5 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 3 ദിവസവും ഹോട്ടല്‍ ക്വാറന്റൈന്‍ നിശ്ചയിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വിമാനക്കമ്പനികള്‍ ക്വാറന്റൈന്‍ പാക്കേജ് അനുവദിക്കുന്നില്ല. രണ്ട് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് ക്വാറന്റൈന്‍ ചാര്‍ജ് ഈടാക്കുന്നില്ല. 12 വയസ്സുവരെ അഞ്ച് ദിവസം ക്വാറന്റൈന്‍ നിരക്ക് 1500 റിയാലാണ്. അറ്റുളളവര്‍ക്കും 2000

Damam, gulf, Jeddah, Riyad

സൗദിയില്‍ വാക്‌സിനെടുത്തത് 2.23 കോടി ജനങ്ങള്‍

റിയാദ്: ഒമൈക്രോണ്‍ വൈറസ് പ്രത്യക്ഷപ്പെട്ടെങ്കിലും സൗദി അറേബ്യ കടുത്ത നടപടികളിലേക്ക് നീങ്ങില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് രണ്ട് കോടി 23 ലക്ഷം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും വൈറസിനെ നേരിടാന്‍ പ്രാപ്തരാണ്. മികച്ച പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക്ഡൗണ്‍ ഉള്‍പ്പെടെയുളള നപെടിയിലേക്ക് നീങ്ങില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ എത്രയും വേഗം അതിന് സന്നദ്ധമാകണം. ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, പൊതുയിടങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഒമൈക്രോണ്‍

Damam, gulf, Jeddah, Riyad

ഒമൈക്രോണ്‍: വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണം

റിയാദ്: ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ മാസ് ധരിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളും രണ്ടു ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. ഒമൈക്രോണ്‍ വൈറസിന്റെ തീവ്രത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. അതിനിടെ, സൗദിയില്‍ 24 മണിക്കൂറിനിടെ 24

Damam, gulf, Jeddah, Riyad

യുഎഇയിലും ഒമൈക്രോണ്‍; സ്ഥിരീകരിച്ചത് വാക്‌സിന്‍ സ്വീകരിച്ച വനിതക്ക്

റിയാദ്: സൗദി അറേബ്യക്ക് പുറമെ യുഎഇയിലും ഒമൈക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് മറ്റൊരു അറബ് രാജ്യം വഴി എത്തിയ വനിതക്കാണ് ഒമൈക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയതെന്ന് എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരാണ്. എയര്‍പോര്‍ട്ടിലെ കൊവിഡ് പരിശോധനയില്‍ ഒമൈക്രോണ്‍ കണ്ടെത്തിയെങ്കിലും രോഗ ലക്ഷണങ്ങളൊന്നും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ഇവരെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ഐസൊലേഷനിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കര്‍ത്തിലേര്‍പ്പെട്ടവരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്

Damam, gulf, Jeddah, Riyad

ഇന്ത്യ വിമാന വിലക്ക് തുടരും; വിമാനയാത്ര സാധാരണ നിലയിലാകാന്‍ വൈകും

റിയാദ്: ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിമാന വിലക്ക് തുടരാന്‍ തീരുമാനിച്ചു. ഡിസംബര്‍ 15ന് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച വിലക്കാണ് തുടരരുന്നത്. വിവിധ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ വിമാനവിലക്ക് തുടരാന്‍ തീരുമാനിച്ചത്. അതേസമയം, ഇന്ത്യ-സൗദി നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് എത്തുന്നതിന് 5 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിരക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നേരിട്ട്

Damam, gulf, Jeddah, Riyad

ഒമൈക്രോണ്‍: ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഒമൈക്രോണ്‍ വൈറസിനെതിരെ കനത്ത ജാഗ്രത ആവശ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി. ജനങ്ങള്‍ക്കിടയില്‍ അതിവേഗം വ്യാപിക്കാനും രോഗ ലക്ഷണങ്ങളുടെ കാഠിന്യം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസ് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാനുളള സാധ്യത തളളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുക്കുകയും ജാഗ്രത പാലിക്കുകയും വേണം. അതേസമയം, ഒമൈക്രോണിനെ സംബന്ധിച്ച കൂടതല്‍ പഠന റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സൗദിയില്‍ 24 മണിക്കൂറിനി ൈ34

Scroll to Top