പ്രവാസി സാംസ്‌കാരിക വേദി ഇഫ്താര്‍ സ്‌നേഹസംഗമം.
റിയാദ്: പ്രവാസി സംസ്‌കാരിക വേദി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് സാജു ജോര്‍ജ്ജ് ആമുഖപ്രഭാഷണം നടത്തി. സൗഹൃദം പൂത്തിരുന്ന ഇടങ്ങള്‍ കുറഞ്ഞ് കൊണ്ടിരിക്കുന്ന കാലമാണിതെന്ന് റമദാന്‍ സന്ദേശം നല്‍കിയ റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. കുടുംബത്തിലേക്കും സ്വന്തം സംഘടനയിലേക്കും ഉള്‍വലിയുകയും മറ്റുള്ളവരെ ചേര്‍ത്ത് പിടിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന കാലമാണിത്. മനുഷ്യന്‍ അനുഭവികുന്ന വലിയ ശിക്ഷയാണ് അന്യവത്കരണവും അപരവത്കരണവും. ഇത് വ്യാപകമാവുന്ന കാലത്ത് അവരിലേക്ക്














