സൗദി സാംസ്‌കാരിക മന്ത്രി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച
റിയാദ്: സിനിമാ വ്യവസായ മേഖലയില്‍ ഇന്ത്യാ-സൗദി സഹകരണം ശക്തമാക്കാനൊരുങ്ങി സൗദി സാംസ്‌കാരിക മന്ത്രാലയം. ഇതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങി ബോളി വുഡ് താരങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ബോളിവുഡ് താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദവും സന്തോഷം പകരുന്നതുമാണ്. സിനിമാ വ്യവസായ രംഗത്ത് കൂടുതല്‍ അവസരം സൃഷ്ടിക്കും. ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച














