ഇന്ത്യയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി വിസ; പ്രവാസികള്‍ ആശങ്കയില്‍
റിയാദ്: ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളുടെ; ഇഖാമ, റീ എന്‍ട്രി വീസ ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നൂറുകണക്കിന് സൗദി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ആശങ്ക. ആഗസ്ത് വരെ ദീര്‍ഘിപ്പിച്ച വിസ കാലാവധി വീണ്ടും നവംബര്‍ 30 വരെ നീട്ടി നല്‍കാന്‍ രണ്ട് മാസം മുമ്പ് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 10 ദിവസം കഴിയുന്നതോടെ ഇതിന്റെ കാലാവധി കഴിയും. വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയില്ലെന്നുകരുതി യുഎഇ, ബഹ്‌റൈന്‍ ഉപ്പെടെയുളള രാജ്യങ്ങള്‍ ഇടത്താവളമാക്കി നൂറുകണക്കിന് മലയാളികളാണ് എത്തിയിട്ടുളളത്. സൗദിയില്‍ വിസയുളള നിരവധി […]













