Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

റിയാദില്‍ ഈദ് നമസ്‌കാരം പുലര്‍ച്ചെ 5.31ന്

റിയാദ്: ബലിപ്പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ. തലസ്ഥാനമായ റിയാദില്‍ 9 സ്ഥലങ്ങളില്‍ ഈദ് ഗാഹ് നടക്കും. മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുമെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതിന് ശേഷം ഈദ് ആഘോഷിക്കാനുളള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാജ്യത്തെ മസ്ജിദുകളിലും തെരഞ്ഞെടുത്ത മൈതാനങ്ങളലും ഈദ് നമസ്‌കാരം അരങ്ങേറും. ഓരോ പ്രവിശ്യയിലും സൂര്യോദയത്തിന് ശേഷം 15 മിനിട്ട് കഴിഞ്ഞാണ് ഈദ് നമസ്‌കാരം നടക്കുകയെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

റിയാദില്‍ പുലര്‍ച്ചെ 5.31ന് ഈദ് നമസ്‌കാരം നടക്കും. ബത്ഹ, സുവൈദി, ശിഫ, ഫര്‍യാന്‍, റബ്‌വ, മസാനിഅ്, മന്‍ഫുഅ, ഫവാസ്, അല്‍ ഹയിര്‍ എന്നിവിടങ്ങളിലാണ് ഈദ് ഗാഹ് സംഘടിപ്പിച്ചിട്ടുളളത്. റിയാദ് പ്രവിശ്യയില്‍ 750തിലധികം മസ്ജിദുകളില്‍ ഈദ് നമസ്‌കാരം നടക്കും. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സഊദ് ദീരയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കും.

ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മലയാളി കൂട്ടായ്കളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുളള കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഈദ് ആഘോഷം രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top