റിയാദ്: രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി റിയാദില്‍ ദി കാന്റീന്‍ ഇന്ത്യന്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു. റിയാദ് ഒലയ്യ സ്ട്രീറ്റിലാണ്‌റസ്റ്ററന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. മുസഫിര്‍ ബിന്‍ അല്‍ ഒതൈബി, മത്‌റൂക് ബിന്‍ തുര്‍ക്കി അല്‍ ഒതൈബി എന്നിവര്‍ ചേര്‍ന്ന് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു. എം സി അഷ്‌റഫ് തലശേരി, സമദ് സല്‍ക്കാര എന്നിവര്‍ക്ക് പുറമെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
തനിനാടന്‍ വിഭവങ്ങള്‍ കൃത്രിമ രുചിക്കൂട്ടുകളില്ലാതെ പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തകയാണ് റസ്‌റ്റോറന്റ് ലക്ഷ്യം വെക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 10 തരം ബിരിയാനി പരിചയപ്പെടുത്തും.
തലശേരി ദം ബിരിയാനി, പച്ചക്ക് ദമ്മിട്ട കുറ്റിച്ചിറ ചിക്കന്‍ ബിരിയാനി, മലബാര്‍ പൊരിച്ച കോഴി ബിരിയാനി, കോഴിക്കോടന്‍ അയക്കൂറ ദം ബിരിയാനി, ഹൈദരാബാദി ചിക്കന്‍ ദം ബിരിയാനി, മംഗലപ്പുര കല്യാണ ബിരിയാനി, പൊതി ബിരിയാനി, കിഴി ബിരിയാനി എന്നിവയാണ് ഒരുക്കുന്നത്. പാചക രംഗത്ത് കേരളത്തിലും വിദേശ രാജ്യങ്ങളിലും ശ്രദ്ധനേടിയ എക്‌സിക്യൂട്ടീവ് ഷെഫ് വിപിന്‍ കണ്ണൂര്‍ ആണ് ദി കാന്റീന്‍ റസ്‌റ്റോറന്റില്‍ പാചകത്തിന് നേതൃത്വം നല്‍കുന്നത്.
ഫിഷ് കറി മീല്‍സ്, മഹാരാജ താലി, നോണ്‍ വെജ് താലി എന്നിവക്ക് പുറമെ നോര്‍ത്ത് ഇന്ത്യന്‍, സൗത് ഇന്ത്യന്‍ വിഭവങ്ങളുടെ വിപുലമായ ശ്രേണിയിലുളള രുചിത്തരങ്ങളും ലഭ്യമാണ്. ചൈനീസ്, അറബ് വിഭവങ്ങളും ദി കാന്റീനില്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.