റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഈദ് മെഗാ ഫെസ്റ്റില്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചവരെ ആദരിച്ചു. സ്‌പോണ്‍സര്‍മാര്‍, വളന്റിയേഴ്‌സ് എന്നിവര്‍ക്കും ഉപഹാരം സമ്മാനിച്ചു. മലാസ് പപ്പര്‍ ട്രീ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വിജയാരവം എന്ന പേരില്‍ പ്രത്യേക പരിപാടിയിലാണ് ഉപഹാരം വിതരണം ചെയ്തത്.
സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുല്‍ സലീം അര്‍ത്തിയില്‍ അധ്യക്ഷത വഹിച്ചു. സൗദി ടൂറിസം ഡവലപ്്‌മെന്റ് കോഡിനേറ്റര്‍ നാസര്‍ അല്‍ സുബൈഹി ഉദ്ഘാടനം ചെയ്തു. പൊലീസ് ഓഫീസര്‍ ക്യാപ്റ്റന്‍ ഫൈസല്‍ കഹ്താനി, സഹദ് സുബഹി, ഇബ്രാഹിം അല്‍ സുബഹി എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് പ്രസംഗിച്ചു. ക്യാപ്റ്റന്‍ ഫൈസല്‍ കഹ്താനിക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഉപഹാരം സമ്മാനിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍. നസറുദ്ദീന്‍ വി ജെ. മജീദ് ചിങ്ങോലി, സത്താര്‍ കായംകുളം, കമര്‍ബാനു ടീച്ചര്‍, ഷാനവാസ് മുനമ്പം. വിജയന്‍ നെയ്യാറ്റിന്‍കര, രാജു പാലക്കാട്, അഷ്‌റഫ്‌ചേലാമ്പ്ര, ഹരികൃഷ്ണന്‍ കണ്ണൂര്‍, നവാസ് കണ്ണൂര്‍ ആശംസകള്‍ നേര്‍ന്നു. അയ്യൂബ് കരൂപടന്ന, ഷാജി മഠത്തില്‍, സനില്‍കുമാര്‍ ഹരിപ്പാട് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.