ഹറമൈന്‍ ട്രൈന്‍ ആഴ്ചയില്‍ എല്ലാ ദിവസവും
ജിദ്ദ: മക്ക – മദീന പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ റമദാനില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന് റെയില്‍ അതോറിറ്റി. പുതിയ ഷെഡ്യൂള്‍ മെയ് ആറ് മുതല്‍ പ്രാബല്യത്തില്‍ വരും. റമദാനില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. മക്ക, മദീന നഗരങ്ങള്‍ക്കിടയില്‍ ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്ഥിതി ചെയ്യുന്ന റാബിഗ് എന്നിവിടങ്ങളിലാണ് ഹൈസ്പീഡ് ട്രെയിന് സ്‌റ്റോപ് ഉളളത്. ഓണ്‍ലൈന്‍ വഴിയും ടോള്‍ ഫ്രീ 920004433 നമ്പരിലും ടിക്കറ്റ് […]

