ശാസ്ത്ര മുന്നേറ്റങ്ങളും നൂതന ആശയങ്ങളും അടുത്തറിയാന്‍ ‘നോട്ടെക് എക്‌സ്‌പോ’ നവം 14ന് റിയാദില്‍
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) മൂന്നാമത് ‘നോട്ടെക് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ’ നവംബര്‍ 14 ന് റിയാദ് അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയിലുള്ള അറിവും വൈദഗ്ധ്യവും പങ്കുവെക്കാനുളള അവസരമാണ് എക്‌സ്‌പോ എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവ നോട്ടക്കിന്റെ ഭാഗമായി നടക്കും. അറിവും ആസ്വാദനവും നല്‍കുന്ന എക്‌സ്‌പോയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. സയന്‍സ്, ടെക്‌നോളജി പവലിയനുകള്‍,














