മദ്‌റസാ ഫെസ്റ്റും ലഹരി വിരുദ്ധ പ്രതിജ്ഞയം
ബുറൈദ: അല്‍ ഖസീം മദ്‌റസത്തുല്‍ സഖാഫത്തുല്‍ ഇസ്ലാമിയ്യ വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക, സാഹിത്യ മത്സരം സമാപിച്ചു. അല്‍ നഖീല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറ്റി അന്‍പതിലധികം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. പ്രവാസ ലോകത്തെ വിദ്യാര്‍ത്ഥികളുടെ കലാ, സാഹിത്യ അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനും പ്രവാചക തിരുമേനിയെ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ പഠിക്കാനും അവസരം ഒരുക്കാനാണ് പരിപാടി ഒരുക്കിയത്. പരിപാടിയോടനുബന്ധിച്ചു ഐസിഎഫ് റീജിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ജാഫര്‍ സഖാഫി, അബു














