പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു
റിയാദ്: പ്രവാസികള്‍ക്ക് ഓണസമ്മാനമെന്ന പേരില്‍ മുടങ്ങിയ പെന്‍ഷന്‍ വിതരണത്തിന് 32 കോടി രൂപ അനുവദിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നതിന്റെ പ്രകടനമല്ലെന്നും പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കേളി കലാ സാംസ്‌കാരിക വേദി. തുടര്‍ച്ചയായ ബാങ്ക് അവധികളിലേക്ക് നാട് പ്രവേശിക്കുമ്പോള്‍ ഓണത്തലേന്ന് പെന്‍ഷന്‍ അനുവദിച്ചതായി പ്രഖ്യാപിച്ച് പ്രവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് നടത്തിയത്. മൂന്ന് മാസമായി പെന്‍ഷന്‍ മുടങ്ങിയിരിക്കെ ഒരു ഗഡു അനുവദിച്ചതിനെ വലിയ നേട്ടമായി അവതരിപ്പിക്കുന്നത് പ്രവാസികളോടുള്ള വഞ്ചനയാണെന്നും കേളി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും […]














