‘ഓണം ഇവിടെയാണ്’; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ
റിയാദ്: ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കായി തനി നാടന്‍ രുചികളും ആഘോഷക്കാഴ്ചകളും അണിനിരത്തി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വമ്പന്‍ ഓണവിപണിക്ക് തുടക്കം. ‘ഓണം ഇവിടെയാണ്’ എന്ന പ്രമേയത്തില്‍ ലുലു ഓണച്ചന്ത, ഷെഫ് പിള്ളയുടെ സിഗ്‌നേച്ചര്‍ ഓണസദ്യ, പായസമേള, ഓണക്കോടി കളക്ഷന്‍, ടെക് ഓഫറുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ലുലു ഔട്ട്‌ലെറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്. പൂക്കളമൊരുക്കാനുള്ള വര്‍ണ്ണപ്പൂക്കള്‍ മുതല്‍ വാഴയിലയും തനി നാടന്‍ ജൈവപച്ചക്കറികളും ഉള്‍പ്പെടെ സദ്യയ്ക്കുവേണ്ട ചേരുവകളും ലുലു ഓണച്ചന്തയില്‍ ലഭ്യമാണ്. മത്തന്‍, ചേന, ചേമ്പ്, കുമ്പളങ്ങ, ഏത്തക്കായ, നാടന്‍ […]













